സീ​മ ജാ​ഗ​ര​ണ്‍ മ​ഞ്ച് "സീ​മാ സം​ഘോ​ഷ്' മാ​ഗ​സി​ൻ പ്ര​കാ​ശ​നം ചെ​യ്തു
Monday, July 22, 2019 9:58 PM IST
ന്യൂ​ഡ​ൽ​ഹി: സീ​മ ജാ​ഗ​ര​ണ്‍ മ​ഞ്ച് "സീ​മാ സം​ഘോ​ഷ് ' ​മാ​ഗ​സി​ൻ സീ​മാ​പ്ര​ഹ​രി വി​ശേ​ഷാ​ൽ പ​തി​പ്പ് ഭാ​ര​തി പ​ബ്ലി​ക് സ്കൂ​ൾ നി​ർ​മ്മാ​ണ്‍ വി​ഹാ​റി​ൽ വ​ച്ചു കേ​ന്ദ്രി​യ റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് സ​ഹ​മ​ന്ത്രി ജ​ന​റ​ൽ വി.​കെ. സിം​ഗ് പ്ര​കാ​ശ​നം ചെ​യ്തു. പ​രി​പാ​ടി​യി​ൽ പ്ര​ഫ. ഭ​ഗ​വ​തി പ്ര​കാ​ശ് ശ​ർ​മ്മ (വൈ​സ് ചാ​ൻ​സ​ല​ർ ഗൗ​തം ബു​ത് യൂ​ണി​വേ​ഴ്സി​റ്റി ) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സീ​മാ ജാ​ഗ​ര​ണ്‍ മ​ഞ്ച് അ​ഖി​ല ഭാ​ര​തീ​യ സ​ഹ സം​യോ​ജ​ക് മു​ര​ളീ​ധ​ർ, ഡ​ൽ​ഹി പ്ര​ദേ​ശ് അ​ധ്യ​ക്ഷ ല​ഫ്. ഗ​വ​ർ​ണ​ർ നി​തി​ൻ കോ​ഹി​ലി, മ​ഹേ​ഷ് സിം​ഗി​ളാ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്