ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്സ് ക​യ്റോ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി
Monday, July 22, 2019 10:08 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഈ​ജി​പ്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ക​യ്റോ​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ൾ ഒ​രാ​ഴ്ച​ത്തേ​ക്ക് റ​ദ്ദാ​ക്കി. സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

വ്യോ​മ​ഗ​താ​ഗ​ത​മേ​ഖ​ല​യി​ൽ ഭീ​ക​ര​വാ​ദ​ഭീ​ഷ​ണി വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​വീ​സ് താ​ൽ​കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച​തെ​ന്ന് ബ്രി​ട്ടീ​ഷ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സ​ർ​വീ​സ് റ​ദ്ദാ​ക്കി​യ വി​വ​രം യാ​ത്ര​ക്കാ​രെ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ, ബ്രി​ട്ട​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്േ‍​റ​തോ ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്േ‍​റ​തോ അ​ല്ല തീ​രു​മാ​ന​മെ​ന്ന് ഇ​സ്ര​യേ​ൽ വ്യോ​മ​യാ​ന​മ​ന്ത്രാ​ല​യം പ്ര​തി​ക​രി​ച്ചു.

നി​ല​വി​ൽ പ്ര​തി​ദി​നം ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഹീ​ത്രൂ​വി​ൽ​നി​ന്ന് ക​യ്റോ​യി​ലേ​ക്കും തി​രി​ച്ചും സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. യാ​ത്ര​ക്കാ​ർ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കാ​ൻ ക​യ്റോ​യി​ൽ​നി​ന്ന് ല​ണ്ട​നി​ലേ​ക്ക് കൂ​ടു​ത​ൽ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നും ഇ​സ്ര​യേ​ൽ പ​റ​ഞ്ഞു.

ജ​ർ​മ​ൻ എ​യ​ർ​ലൈ​ൻ​സാ​യ ലു​ഫ്താ​ൻ​സ​യും ക​യ്റോ സ​ർ​വീ​സു​ക​ൾ ശ​നി​യാ​ഴ്ച റ​ദ്ദാ​ക്കി​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച പു​നഃ​സ്ഥാ​പി​ച്ചു. ഫ്രാ​ങ്ക്ഫ​ർ​ട്ട്, മ്യൂ​ണി​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ക​യ്റോ​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ളാ​ണ് ലു​ഫ്താ​ൻ​സ റ​ദ്ദാ​ക്കി​യി​രു​ന്ന​ത്

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ