ഹാ​സ്യ ക​ലാ​കാ​രന്മാരാ​യ ഉ​ല്ലാ​സ് പ​ന്ത​ള​വും ബി​നു അ​ടി​മാ​ലി​യും അ​യ​ർ​ല​ൻ​ഡി​ലേ​ക്ക്
Tuesday, July 23, 2019 9:58 PM IST
ഡ​ബ്ലി​ൻ: കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന പ്ര​മു​ഖ ഹാ​സ്യ ക​ലാ​കാ​രന്മാ​രാ​യ ഉ​ല്ലാ​സ് പ​ന്ത​ള​വും ബി​നു അ​ടി​മാ​ലി​യും ഒ​രു​മി​ക്കു​ന്ന മെ​ഗാ ഷോ ​അ​യ​ർ​ല​ൻ​ഡി​ലെ​ത്തു​ന്നു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 21 ന് ​താ​ല സ​യ​ന്േ‍​റാ​ള​ജി ഹാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന മെ​ഗാ ഷോ​യി​ലാ​ണ് ഹാ​സ്യ രാ​ജാ​ക്ക·ാ​രാ​യ ഉ​ല്ലാ​സ് പ​ന്ത​ള​വും ബി​നു അ​ടി​മാ​ലി​യും ഒ​പ്പം പു​ല്ലാ​ങ്കു​ഴ വി​ദ്വാ​ൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യും അ​ട​ക്കം പ​ന്ത്ര​ണ്ടി​ൽ​പ​രം ക​ലാ​കാ​ര·ാ​ർ അ​ര​ങ്ങേ​റു​ന്ന മെ​ഗാ ഷോ ’​പു​ല്ലാ​ങ്കു​ഴ​ൽ നാ​ദ​മാ​യ് ’ അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ 21 ന് ​താ​ല​യി​ൽ ന​ട​ക്കു​ന്ന മെ​ഗാ ഷോ​യി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്