ഗോ​ൾ​വേ ജി​ഐ​സി​സി ക​പ്പ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് ആ​വേ​ശോ​ജ്വ​ല​മാ​യ പ​രി​സ​മാ​പ്തി
Tuesday, July 23, 2019 10:02 PM IST
ഗോ​ൾ​വേ: അ​യ​ർ​ല​ണ്ടി​ലെ പ​ത്ത് പ്ര​മു​ഖ ഫു​ട്ബോ​ൾ ടീ​മു​ക​ൾ വാ​ശി​യോ​ടെ ഏ​റ്റു​മു​ട്ടി​യ ഗോ​ൾ​വേ​യി​ലെ ഫു​ട്ബോ​ൾ മാ​മാ​ങ്ക​ത്തി​ൾ ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് സ​ഡ​ൻ ഡെ​ത്തി​ലൂ​ടെ ഗോ​ൾ​വേ ഗാ​ല​ക്സി എ​ഫ്സി​യെ മ​റി​ക​ട​ന്നു പ്ര​ഥ​മ ജി​ഐ​സി​സി ക​പ്പ് ക​ര​സ്ഥ​മാ​ക്കി.

മി​ക​വു​റ്റ സം​ഘാ​ട​ന​ത്താ​ലും, ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ആ​യ​ർ​ല​ൻ​ഡ് ഒൗ​ദ്യോ​ഗി​ക റ​ഫ​റി​മാ​രാ​ലും നി​യ​ന്ത്രി​ക്ക​പ്പെ​ട്ട ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ക​ളി​ക്കാ​രി​ലും കാ​ണി​ക​ളി​ലും ഒ​രേ​പോ​ലെ ആ​വേ​ശം ജ​നി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു. പ​ത്തു ടീ​മു​ക​ളും പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി​യ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം ഐ​റീ​ഷ് ബ്ലാ​സ്റ്റേ​ഴ്സ് ഓ​ൾ സ്റ്റാ​ർ​സ്, റി​പ്പ​ബ്ലി​ക്ക് ഓ​ഫ് കോ​ർ​ക്ക് എ​ഫ് സി, ​ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് എ​ഫ് സി, ​ഗോ​ൾ​വേ ഗാ​ല​ക്സി എ​ഫ്സി എ​ന്നീ ടീ​മു​ക​ൾ സെ​മി ഫൈ​ന​ലി​ൾ ഏ​റ്റു​മു​ട്ടി.

ഫൈ​ന​ലി​ൽ ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് ടീ​മും ഗോ​ൾ​വേ ഗാ​ല​ക്സി എ​ഫ്സി​യും ത​മ്മി​ലു​ള്ള പോ​രാ​ട്ടം
ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൾ അ​വ​സാ​നി​ച്ച​തി​നു​ശേ​ഷം ആ​വേ​ശ​ക​ര​മാ​യ പെ​നാ​ൾ​റ്റി ഷൂ​ട്ട് ഒൗ​ട്ടി​ലേ​ക്ക് മ​ത്സ​രം നീ​ണ്ടു. വീ​ണ്ടും സ​മ​നി​ല​യി​ലാ​യ മ​ത്സ​ര​ത്തി​ൽ സ​ഡ​ൻ ഡ​ത്തി​ലൂ​ടെ ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സ് വി​ജ​യി​ക​ളാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ഗോ​ൾ​കീ​പ്പ​റാ​യി ഡ​ബ്ലി​ൻ ഓ​ൾ സ്റ്റാ​ർ​സി​ന്‍റെ ലെ​സ് ലീ ​അ​ഗ​സ്റ്റി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പെ​ട്ട​പ്പോ​ൾ ടോ​പ് സ്കോ​റെ​ർ അ​വാ​ർ​ഡ് ടി​വൈ​ൻ​സ് വി​നു​വും, പ്ല​യെ​ർ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റ് അ​വാ​ർ​ഡ് ജി​ത് റെ​ജ് വി​യും ക​ര​സ്ഥ​മാ​ക്കി.

വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ഗോ​ൾ​വേ സി​റ്റി കൗ​ണ്‍​സി​ല​ർ മാ​ർ​ട്ടീ​ന ഓ ​കോ​ണ​ർ സ​മ്മാ​നി​ച്ച​പ്പോ​ൾ റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​യും മെ​ഡ​ലു​ക​ളും ഏ​ക​ഇ​ഇ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് തോ​മ​സ് സ​മ്മാ​നി​ച്ചു. വ്യ​ക്തി​ഗ​ത സ​മ്മാ​ന​ങ്ങ​ൾ ജോ​ണ്‍ മം​ഗ​ലം വി​ത​ര​ണം ചെ​യ്തു. ഗോ​ൾ​വേ ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൾ ക​മ്മ്യൂ​ണി​റ്റി​ക്കു വേ​ണ്ടി സെ​ക്ര​ട്ട​റി റോ​ബി​ൻ ജോ​സ്, ജോ​സ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും, പ്രോ​ത്സാ​ഹി​പ്പി​ച്ച​വ​ർ​ക്കും, ചീ​ഫ് ഗ​സ്റ്റ് മാ​ർ​ട്ടീ​ന ഓ ​കോ​ണ​ർ, സ്പോ​ൻ​സ​ർ​മാ​രാ​യ ക​റി ആ​ൻ​ഡ് സ്പൈ​സ്, റോ​യ​ൾ കാ​റ്റ​റേ​ഴ്സ് എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു.

റിപ്പോർട്ട്: ജെയ്സൺ ജോസഫ്