വെ​നീ​സി​ലെ പാ​ല​ത്തി​ൽ കാ​പ്പി​യു​ണ്ടാ​ക്കി​യ ജ​ർ​മ​ൻ​കാ​ർ​ക്ക് 950 യൂ​റോ പി​ഴ
Tuesday, July 23, 2019 10:03 PM IST
വെ​നീ​സ്: ഇ​റ്റ​ലി​യി​ലെ വെ​നീ​സി​ലു​ള്ള പ്ര​ശ​സ്ത​മാ​യ റി​യാ​ൽ​റ്റോ പാ​ല​ത്തി​ൽ വ​ച്ചു കാ​പ്പി​യു​ണ്ടാ​ക്കി കു​ടി​ച്ച​തി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് പോ​ലീ​സ് 950 യൂ​റോ പി​ഴ ചു​മ​ത്തി.

ര​ണ്ടു ജ​ർ​മ​നി​ക്കാ​രാ​ണ് പാ​ല​ത്തി​ന്‍റെ പ​ടി​ക്കെ​ട്ടു​ക​ളി​ലി​രു​ന്ന് കാ​പ്പി വ​ച്ചു കു​ടി​ച്ച​ത്. പി​ടി​ക്ക​പ്പെ​ട്ട​തോ​ടെ ഇ​രു​വ​രോ​ടും ഉ​ട​ൻ ത​ന്നെ ന​ഗ​രം വി​ട്ടു​പോ​കാ​നും നി​ർ​ദേ​ശി​ച്ചി​രി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ർ. വ​ഴി​യാ​ത്ര​ക്കാ​ര​നാ​ണ് ഇ​വ​ർ കാ​പ്പി​യു​ണ്ടാ​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ