ജർമൻ സന്പദ് വ്യവസ്ഥ ചുരുങ്ങും: ബുണ്ട്സ് ബാങ്ക്
Tuesday, July 23, 2019 10:16 PM IST
ഫ്രാങ്ക്ഫർട്ട്: വർഷത്തിന്‍റെ രണ്ടാം പാദത്തിൽ ജർമൻ സന്പദ് വ്യവസ്ഥയിൽ ചുരുക്കം രേഖപ്പെടുത്തുമെന്ന് ജർമൻ സെൻട്രൽ ബാങ്കിന്‍റെ മുന്നറിയിപ്പ്. ആദ്യ പാദത്തിൽ സന്പദ് വ്യവസ്ഥ 0.4 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരുന്നത്.

ജൂലൈയിലെ പ്രതിമാസ റിപ്പോർട്ടിലാണ് രണ്ടാം പാദത്തിലെ ചുരുക്കം പ്രവചിച്ചിരിക്കുന്നത്. ശീതകാലത്തെ അനുകൂല കാലാവസ്ഥ കണ്‍സ്ട്രക്ഷൻ മേഖലയെ സഹായിച്ചിരുന്നു. എന്നാൽ, മേയിൽ ഉൽപാദനം കുത്തനെ കുറഞ്ഞു. കാർ രജിസ്ട്രേഷനുകളും സാധാരണ നിലയിലേക്കു തിരിച്ചു വന്നിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍