ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ മതബോധന ക്ലാസ് ആരംഭിച്ചു
Monday, July 29, 2019 7:30 PM IST
ന്യൂഡൽഡി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഈ വർഷത്തെ മതബോധന ക്ലാസുകൾക്ക് തുടക്കം കുറിച്ചു. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ ഫാ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കൈക്കാരൻ റെജി നെല്ലിക്കുന്നത്ത്, സൺഡേ സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ മാത്യു തുടങ്ങിയവർ പങ്കെടുത്തു.