ലാൽബാഗിൽ പുഷ്പമേള ഓഗസ്റ്റ് ഒമ്പതു മുതൽ
Tuesday, July 30, 2019 9:59 PM IST
ബംഗളൂരു: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടത്തുന്ന ലാൽബാഗ് പുഷ്പമേള ഓഗസ്റ്റ് ഒമ്പതു മുതൽ 18 വരെ നടക്കും. മൈസൂരുവിലെ അവസാനത്തെ മഹാരാജാവ് ജയചാമരാജ വോഡയാറിന്‍റെ ജന്മശതാബ്ധിയോടനുബന്ധിച്ച് അദ്ദേഹത്തിനുള്ള ആദരവായാണ് ഇത്തവണത്തെ പുഷ്പമേള സംഘടിപ്പിക്കുന്നത്. ചാമരാജേന്ദ്ര സുവോളജിക്കൽ ഗാർഡന്‍റെ മാതൃകയും പുഷ്പമേളയിൽ ഒരുക്കും.

രണ്ടുകോടി രൂപ ചെലവിട്ടാണ് പുഷ്പമേള സംഘടിപ്പിക്കുന്നത്. രാജ്യത്തെയും വിദേശത്തെയും വ്യത്യസ്ത ഇനം പുഷ്പങ്ങളും ഔഷധസസ്യങ്ങളും മേളയുടെ പ്രധാന ആകർഷണങ്ങളാണ്.