ഹരിശ്രീ അശോകൻ നയിക്കുന്ന മെഗാഷോ "ചിരിപ്പൂരം 2019' ഓഗസ്റ്റ് 11 ന്
Friday, August 2, 2019 10:33 PM IST
ന്യൂഡൽഹി: മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരം ഹരിശ്രീ അശോകൻ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന മെഗാഷോ "ചിരിപ്പൂരം 2019' ഓഗസ്റ്റ് 11 ന് (ഞായർ) വൈകുന്നേരം 5.30 ന് സിരി ഫോർട്ട്‌ ഓഡിറ്റോറിയയത്തിൽ നടക്കും.

സംഗീതവും നൃത്തവും കോമഡിയും മനോഹരമായി കോർത്തിണക്കിയ ഈ കലാസന്ധ്യയിൽ, മലയാളത്തിലെ മുപ്പതിലധികം കലാകാരൻമാർ പങ്കെടുക്കുന്നു. ആദ്യമായാണ് ഹരിശ്രീ അശോകൻ ഒരു കലാവിരുന്നുമായി ഡൽഹിയിൽ എത്തുന്നതെന്ന പ്രത്യേകതയും ഈ പ്രോഗ്രാമിനുണ്ട്.

ഫരീദാബാദ് സീറോ മലബാർ രൂപതയുടെ കീഴിലുള്ള മദർ തെരേസ ചർച്ച് - സൗത്ത് എക്സ്റ്റൻഷൻ ഇടവകയാണ് കലാവിരുന്നിന്‌ ആതിഥേയത്വം വഹിക്കുന്നത്. പ്രമുഖ സ്കൂൾ ഇആർപി സോഫ്റ്റ്‌വെയർ ദാതാക്കളായ എൻടാബ് ഇൻഫോടെക് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ. ഡൽഹിയിലെ മാനുവൽ മലബാർ ജ്വല്ലറിയും പ്രമുഖ സിവിൽ സർവീസ് പരിശീലനകേന്ദ്രമായ എഎൽഎസ് അക്കാഡമിയുമാണ് സഹസ്‌പോൺസർമാർ.

വിവരങ്ങൾക്ക് : 9891250275

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്