ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ സംയുക്ത തിരുനാളാഘോഷം
Saturday, August 3, 2019 7:16 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് ഇടവകയിൽ ഇടവക മദ്യസ്ഥനായ വിശുദ്ധ പത്രോസിന്‍റേയും വിശുദ്ധ തോമാസ്ലീഹായുടേയും തിരുനാൾ സംയുക്തമായി ആഘോഷിച്ചു.

ഫാ. പയസ് മലേകണ്ടത്തിൽ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റുകർമം നിർവഹിച്ചു. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ഫിനിൽ ഏഴരത്ത് മുഖ്യകാർമികത്വം വഹിച്ചു. തുടർന്നു ഇടവകാംഗങ്ങൾ അവതരിപ്പിച്ച തന്പുരാന്‍റെ തത്ത എന്ന നാടകവും വിൽസൺ ചന്പക്കുളത്തിന്‍റെ മാജിഷ് ഷോയും സ്നേഹവിരുന്നും നടന്നു.

സമാപന ദിവസം രാവിലെ 10.30നു നടന്ന സെന്‍റ് തോമസ് ദേവാലയത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് ഫാ. മാത്യു കിഴക്കേക്കര മുഖ്യ കാർമികത്വം വഹിച്ചു. തുടർന്നു പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്