ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ഉപന്യാസ രചനാ മത്സരം നടത്തുന്നു. ഓഗസ്റ്റ് 11 ഞായറാഴ്ച രാവിലെ 10 മുതൽ 12 വരെ വികാസ് പുരി, ആർകെ. പുരം, മയൂർ വിഹാർ ഫേസ്3, കാനിംഗ് റോഡ് തുടങ്ങിയ കേരളാ സ്കൂളുകളും ജനക് പുരിയിലെ ആന്ധ്രാ സ്കൂളും സർവോദയാ സ്കൂളും കൂടാതെ ദ്വാരകയിൽ ശ്രീനാരായണ ഗുരു ആത്മീയ സമുച്ചയവുമാണ് മത്സര വേദികളായി തെരെഞ്ഞടുത്തിരിക്കുന്നത്.
5 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്നവരെ ജൂനിയർ വിഭാഗത്തിലും
9 മുതൽ 12 വരെയുള്ള ക്ലാസുകാരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തിയാവും മത്സരം അരങ്ങേറുക. ജൂനിയർ വിഭാഗത്തിൽ ’പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനിൽപ്പിന് അത്യന്ത്യാപേക്ഷിതം’ എന്ന വിഷയവും സീനിയർ വിഭാഗത്തിൽ ’ലോക സമാധാനത്തിന് ശ്രീനാരായണ ഗുരുദേവ ദർശനങ്ങളുടെ പ്രസക്തി’ എന്നതുമാണ് വിഷയം. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലും ഉപന്യാസം എഴുതാവുന്നതാണ്.
വിജയികളാവുന്ന ജൂനിയർ വിഭാഗത്തിൽ 3,000/, 2,000/, 1,000/ രൂപാ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്കും സീനിയർ വിഭാഗത്തിൽ 5,000/, 3,000/, 2,000/ രൂപാ വീതം യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തുന്നവർക്കും സമ്മാനമായി നൽകുന്നതാണ്. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളിന് ഡോ. എം.ആർ. ബാബുറാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നൽകും.
വിജയികൾക്ക് കാഷ് പ്രൈസ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ സെപ്റ്റംബർ 15നു ശ്രീനാരായണ ഗുരു ആത്മീയ കലാസമുച്ചയത്തിൽ അരങ്ങേറുന്ന 165മത് ശ്രീനാരായണ ഗുരുജയന്തി ആഘോഷ പരിപാടികളിൽ വിതരണംചെയ്യും.
കൂടുതൽ വിവരങ്ങൾക്ക്:
പത്തിയൂർ രവി, കണ്‍വീനർ (ഉപന്യാസം), ശാന്തകുമാർ
ജനറൽ സെക്രട്ടറി എന്നിവരുമായി 9810699696, 9810004366
റിപ്പോർട്ട്: പി.എൻ. ഷാജി