ഡ്രോ​യിം​ഗ്, ക​ള​രി​പ്പ​യ​റ്റ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Monday, August 5, 2019 9:54 PM IST
ന്യൂ​ഡ​ൽ​ഹി: പു​ഷ്പ​വി ഹാ​ർ ശ്രീ​ധ​ർ​മ്മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ ഇ​ന്നു​മു​ത​ൽ കു​ട്ടി​ക​ൾ​ക്കാ​യി ഡ്രോ​യിം​ഗ് ക്ലാ​സും ക​ള​രി​പ്പ​യ​റ്റ് ക്ലാ​സ്സും ആ​രം​ഭി​ച്ചു. മാ​വേ​ലി​ക്ക​ര ഗ​വ​ണ്‍​മെ​ൻ​റ് രാ​ജാ​ര​വി​വ​ർ​മ്മ കോ​ളേ​ജി​ൽ നി​ന്നും ഡ്രോ​യിം​ഗ് ഗി​ൽ ഡി​പ്ലോ​മ ക​ര​സ്ഥ​മാ​ക്കി​യ ക​ള​ഭ​കേ​സ​രി ആ​ർ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഡ്രോ​യിം​ഗ് ക്ലാ​സു​ക​ൾ ന​ട​ക്കു​ക.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ല​യാ​യ ക​ള​രി​പ്പ​യ​റ്റ് മ​നു​ഷ്യ​ർ​ക്കു മാ​ന​സി​ക​വും ശാ​രീ​രി​ക​വും ആ​ത്മീ​യ​വു​മാ​യ സു​ഖം പ്ര​ധാ​നം ചെ​യ്യു​ന്ന വ്യാ​യാ​മ മു​റ​ക​ള​ട​ങ്ങു​ന്ന ആ​യോ​ധ​ന ക​ല​യാ​ണ്. കേ​വ​ലം ഒ​രു ആ​യോ​ധ​ന വി​ദ്യ എ​ന്ന​തി​ലു​പ​രി വി​ന​യം, ക്ഷ​മ, ധൈ​ര്യം, യു​ക്തി, മ​ന​സാ​ന്നി​ധ്യം എ​ന്നീ ഗു​ണ​ങ്ങ​ൾ​ക്ക് പു​റ​മെ ആ​രോ​ഗ്യ​വും വ​ഴ​ക്ക​വും ഉ​ള്ള ശ​രീ​ര​ത്തെ​യും ദൃ​ഢ​ശാ​ന്ത​മാ​യ മ​ന​സി​നെ​യും ഉ​ൾ​ക്കൊ​ണ്ട് നി​ര​ന്ത​ര പ​രി​ശീ​ല​ന​ത്താ​ൽ പ്ര​തി​രോ​ധ​ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ബു​ദ്ധി​വി​കാ​സ​ത്തി​നും ഇ​ത​ര​രോ​ഗ​ങ്ങ​ളി​ൽ നി​ന്നും മു​ക്തി നേ​ടി ആ​രോ​ഗ്യ​വും യൗ​വ​ന​വും നി​ല​നി​ർ​ത്തു​ന്ന​തി​ന് വേ​ണ്ടി​യും ആ​ചാ​ര്യ·ാ​ർ ചി​ട്ട​പ്പെ​ടു​ത്തി​യ ആ​യോ​ധ​ന ക​ല​യാ​ണ് ക​ള​രി​പ്പ​യ​റ്റ്. തൃ​ശൂ​ർ വി​ക​ഐം ക​ള​രി​യി​ലെ എം.​ബി. വി​നോ​ദ്കു​മാ​ർ ഗു​രു​ക്ക​ളു​ടെ ശി​ഷ്യ​നും ക​ള​രി ദേ​ശീ​യ ചാ​ന്പ്യ​നു​മാ​യ കെ.​കെ അം​ബ​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​ത്.

ക്ലാ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഡ്രോ​യിം​ഗ് അ​ധ്യാ​പ​ക​നാ​യ ക​ള​ഭ​കേ​സ​രി, ക​ള​രി അ​ഭ്യ​സി​പ്പി​ക്കു​ന്ന അം​ബ​രീ​ഷ് എ​ന്നി​വ​രെ കൂ​ടാ​തെ പു​ഷ്പ് വി​ഹാ​ർ അ​യ്യ​പ്പ​സേ​വാ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​പി സു​രേ​ഷ് വൈ​സ് പ്ര​സി​ഡ​ൻ​റ് കെ ​വി എ​സ് പി​ള്ള ട്ര​ഷ​റ​ർ മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്