രാ​ജ്യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ന​ഗ​രം ബം​ഗ​ളൂ​രു
Tuesday, August 6, 2019 9:23 PM IST
ബം​ഗ​ളൂ​രു: രാ​ജ്യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു ഒ​ന്നാ​മ​ത്. പ്ര​മു​ഖ എ​ജ്യു​ക്കേ​ഷ​ൻ ക​ണ്‍​സ​ൾ​ട്ട​ൻ​സി ന​ട​ത്തി​യ സ​ർ​വേ​യി​ലാ​ണ് ബം​ഗ​ളൂ​രു നേ​ട്ടം കൈ​വ​രി​ച്ച​ത്. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ നി​ല​വാ​രം, ന​ഗ​ര​ത്തി​ലെ ജ​ന​സം​ഖ്യ​യും വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ലു​ള്ള അ​നു​പാ​തം, ജീ​വി​ത​നി​ല​വാ​രം തു​ട​ങ്ങി ആ​റോ​ളം ഘ​ട​ക​ങ്ങ​ളാ​ണ് സ​ർ​വേ​യി​ൽ പ​രി​ശോ​ധി​ച്ച​ത്. മും​ബൈ, ഡ​ൽ​ഹി, ചെ​ന്നൈ എ​ന്നീ ന​ഗ​ര​ങ്ങ​ളാ​ണ് പ​ട്ടി​ക​യി​ൽ ബം​ഗ​ളൂ​രു​വി​നു തൊ​ട്ടു​പി​ന്നി​ൽ.

അ​തേ​സ​മ​യം, ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ബം​ഗ​ളൂ​രു 81ാം സ്ഥാ​ന​ത്താ​ണ്. ല​ണ്ട​ൻ ന​ഗ​ര​മാ​ണ് ഈ ​ഗ​ണ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ടോ​ക്യോ, മെ​ൽ​ബ​ണ്‍, മ്യൂ​ണി​ച്ച്, ബെ​ർ​ലി​ൻ ന​ഗ​ര​ങ്ങ​ളാ​ണ് തൊ​ട്ടു​പി​ന്നി​ലാ​യി സ്ഥാ​നം​പി​ടി​ച്ച​ത്. ബം​ഗ​ളൂ​രു​വും മും​ബൈ​യും (85) മാ​ത്ര​മാ​ണ് ആ​ദ്യ​നൂ​റി​ൽ ഇ​ടം​പി​ടി​ച്ച ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ൾ. പ​ട്ടി​ക​യി​ൽ ഡ​ൽ​ഹി 113ാമ​തും ചെ​ന്നൈ 115ാമ​തു​മാ​ണ്.