ഡി​എം​എ. ജ​സോ​ല വി​ഹാ​ർ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വ​വും ലൈ​ബ്ര​റി ഉ​ദ്ഘാ​ട​ന​വും
Tuesday, August 6, 2019 9:24 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ജ​സോ​ല വി​ഹാ​ർ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം പ്ര​വേ​ശ​നോ​ത്സ​വ​വും ലൈ​ബ്ര​റി​യും ഞാ​യ​റാ​ഴ്ച്ച വൈ​കു​ന്നേ​രം ഡി​എം​എ ഓ​ഫീ​സി​ൽ നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എം​എ. ജ​സോ​ല വി​ഹാ​ർ ഏ​രി​യ ചെ​യ​ർ​മാ​ൻ ജോ​ർ​ജ് തോ​മ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഡ​ൽ​ഹി മ​ല​യാ​ളം മി​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഒ. ​ഷാ​ജി​കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ലാ ഷാ​ജി, സൗ​ത്ത് ഡ​ൽ​ഹി കോ​ർ​ഡി​നേ​റ്റ​ർ സു​ജാ രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ അ​ധ്യാ​പ​ക​രാ​യ ബി​ജു സെ​ബാ​സ്റ്റ്യ​ൻ, സെ​ൽ​മാ ഗി​രീ​ഷ് എ​ന്നി​വ​രും പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ഗാ​നാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് പ്ര​വേ​ശ​നോ​ത്സ​വം സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി