"പു​ല്ലാ​ങ്കു​ഴ​ൽ നാ​ദ​മാ​യ്' മെ​ഗാ ഷോ ​ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചു
Wednesday, August 7, 2019 10:47 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ സെ​പ്റ്റം​ബ​ർ 21ന് ​അ​ര​ങ്ങേ​റു​ന്ന കേ​ര​ള​ത്തി​ലെ പ്ര​മു​ഖ ചാ​ന​ലു​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം ക​വ​ർ​ന്ന പ്ര​മു​ഖ ഹാ​സ്യ ക​ലാ​കാ​ര·ാ​രാ​യ ഉ​ല്ലാ​സ് പ​ന്ത​ള​വും ബി​നു അ​ടി​മാ​ലി​യും ഒ​രു​മി​ക്കു​ന്ന "പു​ല്ലാ​ങ്കു​ഴ​ൽ നാ​ദ​മാ​യ്' എ​ന്ന മെ​ഗാ ഷോ​യു​ടെ ടി​ക്ക​റ്റ് വി​ൽ​പ​ന ആ​രം​ഭി​ച്ചു. പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും നോ​ർ​ത്ത് ഡ​ബ്ലി​ൻ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ പ്രി​യ​ങ്ക​ര​നു​മാ​യ റെ​ജി പി.​വി സ്വോ​ഡ്സി​ന് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി ംാര ​ഡ​ബ്ല്യു​സി പ്ര​സി​ഡ​ന്‍റ് ബി​ജോ​യ് ടി​ക്ക​റ്റ് വി​ൽ​പ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സെ​പ്റ്റം​ബ​ർ 21 ന് ​താ​ല സ​യ​ന്േ‍​റാ​ള​ജി ഹാ​ളി​ൽ അ​ര​ങ്ങേ​റു​ന്ന മെ​ഗാ ഷോ​യി​ലാ​ണ് ഹാ​സ്യ രാ​ജാ​ക്ക·ാ​രാ​യ ഉ​ല്ലാ​സ് പ​ന്ത​ള​വും ബി​നു അ​ടി​മാ​ലി​യും ഒ​പ്പം പു​ല്ലാ​ങ്കു​ഴ വി​ദ്വാ​ൻ രാ​ജേ​ഷ് ചേ​ർ​ത്ത​ല​യും അ​ട​ക്കം 12ൽ ​പ​രം ക​ലാ​കാ​ര·ാ​ർ അ​ര​ങ്ങേ​റു​ന്ന മെ​ഗാ ഷോ ’​പു​ല്ലാ​ങ്കു​ഴ​ൽ നാ​ദ​മാ​യ് ’ അ​ര​ങ്ങേ​റു​ന്ന​ത്. ലോ​ക​ത്താ​ക​മാ​ന​മു​ള്ള മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും സാ​ന്നി​ധ്യം അ​റി​യി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ക്കാ​ല​മാ​യി അ​യ​ർ​ല​ൻ​ഡ് മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റു​ക​യാ​ണ്.

സെ​പ്റ്റം​ബ​ർ 21 ന് ​താ​ല​യി​ൽ ന​ട​ക്കു​ന്ന മെ​ഗാ ഇ​വ​ന്‍റി​ലേ​ക്ക് ഏ​വ​രേ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കു​ടും​ബം ഒ​ന്നാ​കെ മെ​ഗാ​ഷോ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നും വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്ന് ആ​സ്വ​ദി​ക്കു​വാ​നും ഉ​ത​കു​ന്ന വി​ധ​ത്തി​ൽ മി​ത​മാ​യ നി​ര​ക്കി​ലാ​ണ് ടി​ക്ക​റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ടി​ക്ക​റ്റി​നും

കിം​ഗ് കു​മാ​ർ 0872365378
സ​ജേ​ഷ് 0833715000
ബി​ജോ​യ് 0876135856
ജോ​ർ​ഡി 0862647183

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്