ലണ്ടൻ: കംപ്യൂട്ടർ ശൃംഖലയിലെ തകരാറിനെത്തുടർന്ന് ബ്രിട്ടീഷ് എയർവേസിന്റെ ലണ്ടൻ വിമാന സർവീസുകൾ തടസപ്പെട്ടു.
നഗരത്തിലേക്കു വരുന്നതും പോകുന്നതുമായ നൂറു സർവീസുകൾ റദ്ദാക്കുകയും ഇരുന്നൂറ് സർവീസുകൾ വൈകുകയും ചെയ്തു. ഹീത്രൂ, ഗാറ്റ്വിക്, ലണ്ടൻ സിറ്റി വിമാനത്താവളങ്ങളിലായി 15,000 യാത്രികരാണു കുടുങ്ങിയത്. ഹീത്രൂവിൽ 81 സർവീസുകളാണ് റദ്ദാക്കിയത്.