ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​ര​ച​നാ ശ​താ​ബ്ദി​യാ​ഘോ​ഷം അ​ഞ്ചാം​ഘ​ട്ടം ഞാ​യ​റാ​ഴ്ച
Thursday, August 8, 2019 9:55 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ പു​ഷ്പാ​ഞ്ജ​ലി മ​ന്ത്ര​ര​ച​നാ ശ​താ​ബ്ദി​യാ​ഘോ​ഷ​ത്തി​ന്‍റെ അ​ഞ്ചാ​മ​ത് ഘ​ട്ടം ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന്യൂ ​ര​ൻ​ജി​ത്ത് ന​ഗ​റി​ലെ ഗു​രു​നാ​നാ​ക്ക് ന​ഗ​റി​ൽ വ​ച്ചു സം​ഘ​ടി​പ്പി​ക്കും.

എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ വ​നി​താ സം​ഘം മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ളി​നി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു. വൈ​കു​ന്നേ​രം 5.15 മു​ത​ൽ പു​സ്ത​ക പ​ഠ​ന​ശി​ബി​ര​ത്തി​ൽ ശാ​സ്ത്ര​ജ്ഞ​ൻ സി.​എ. ശി​വ​രാ​മ​ൻ ന്യൂ​ഡ​ൽ​ഹി എ​ഴു​തി​യ ശ്രീ​നാ​രാ​യ​ണ ഗു​രു ദൈ​വ​മാ​ണോ? ഒ​രു പ​ഠ​നം? എ​ന്ന പു​സ്ത​ക​ത്തെ​ക്കു​റി​ച്ച് പ​ത്തി​യൂ​ർ ര​വി പ​ഠ​ന​രേ​ഖ അ​വ​ത​രി​പ്പി​ക്കും. ക​ല്ല​റ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഓ​ഗ​സ്റ്റ് 11 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 7 മു​ത​ൽ ഗു​രു​ദേ​വ​നാ​മ സ​ങ്കീ​ർ​ത്ത​നം, ഭ​ജ​ന, സ്തു​തി ഗീ​ത​ങ്ങ​ൾ, ഗു​രു​ദേ​വ കൃ​തി പാ​രാ​യ​ണം തു​ട​ർ​ന്ന് സ്വ​യ​മേ​വ ഗു​രു​ദേ​വ പു​ഷ്പാ​ഞ്ജ​ലി മ​ന്ത്രാ​ർ​ച്ച​ന സ​മ​ർ​പ്പ​ണം, 8.15ന് ​മ​ഹാ​ഗു​രു​പൂ​ജ, അ​ന്ന​ദാ​നം.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്