ഗാ​ൾ​വേ പ​ള്ളി​യി​ൽ വി. ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​നാ​ളും വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളും
Thursday, August 8, 2019 10:47 PM IST
ഗാ​ൾ​വേ: ഗാ​ൾ​വേ സെ​ൻ​റ് ജോ​ർ​ജ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ വി. ​ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളും ഓ​ഗ​സ്റ്റ് 15, 16 (വ്യാ​ഴം, വെ​ള്ളി ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു.

വി. ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പ് പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ഓ​ഗ​സ്റ്റ് 15 നു ​രാ​വി​ലെ എ​ട്ടി​ന് വി. ​കു​ർ​ബാ​ന. . തു​ട​ർ​ന്നു വി. ​ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ​പ്രാ​ർ​ഥ​ന, കൈ​മു​ത്തു നേ​ർ​ച്ച​വി​ള​ന്പു എ​ന്നി​വ ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് 9.30ന് ​വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ബി​ജു പാ​റേ​ക്കാ​ട്ടി​ൽ നി​ർ​വ​ഹി​ക്കും. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം കു​ട്ടി​ക​ളെ പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക്ലാ​സു​ക​ളാ​യി തി​രി​ച്ചു വി​ബി​എ​സ് ന​ട​ത്ത​പ്പെ​ടു​ന്നു.

അ​വ​ധി സ​മ​യം അ​ല​ക്ഷ്യ​മാ​യും അ​രോ​ച​ക​മാ​യും ചി​ല​വ​ഴി​ക്കാ​തെ ക്രൈ​സ്ത​വ​ദ​ർ​ശ​ന​ത്തി​ലൂ​ന്നി ഫ​ല​പ്ര​ദ​മാ​യി അ​വ​ധി​ക്കാ​ലം ചി​ല​വ​ഴി​ക്കാ​ൻ വി​ബി​എ​സ് കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്നു. പ​തി​വ് അ​ധ്യാ​പ​ന ശൈ​ലി​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി സം​ഗീ​തം, ന​ട​ന​സം​ഗീ​തം, ചി​ത്ര​വ​ര​യ്ക്ക​ൽ, ചാ​യ​മ​ടി​ക്ക​ൽ , കി​രീ​ട​നി​ർ​മ്മാ​ണം തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളാ​ണ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ആ​ഗ​സ്റ്റ് 16ന് 9.30​നു തു​ട​ങ്ങു​ന്ന വി​ബി​എ​സ് ക്ലാ​സു​ക​ൾ ത​ലേ​ദി​വ​സ​ത്തെ തു​ട​ർ​ച്ച​യാ​യി ക്ലാ​സു​ക​ൾ ന​ട​ത്ത​പ്പെ​ടും. അ​ന്നേ​ദി​വ​സം ഉ​ച്ച​യ്ക്കു​ശേ​ഷം റാ​ലി, പൊ​തു​സ​മ്മേ​ള​നം, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം എ​ന്നി​വ​യോ​ടു​കൂ​ടി ഏ​ക​ദേ​ശം നാ​ലു​മ​ണി​യോ​ടു​കൂ​ടി വി​ബി​എ​സ് സ​മാ​പി​ക്കു​ന്ന​താ​ണ്. വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ളി​ലേ​ക്കു സ​മീ​പ സ​ഹോ​ദ​ര ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള എ​ല്ലാ ദൈ​വ​മ​ക്ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ .ബി​ജു പാ​റേ​ക്കാ​ട്ടി​ൽ, ട്ര​സ്റ്റി ബി​ജു പാ​ല​ക്ക​ൽ, സെ​ക്ര​ട്ട​റി ഗ​ലി​ൽ പി.​ജെ കി​ൽ​റ​ഷ് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ബി പോ​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: നോ​ബി സി. ​മാ​ത്യു