ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ കന്യാമറിയത്തിന്‍റെ വചനിപ്പ് പെരുന്നാൾ
Saturday, August 10, 2019 3:46 PM IST
ന്യൂ ഡൽഹി: ഹോസ്‌ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പരിശുദ്ധ കന്യാമറിയത്തിന്‍റെ വചനിപ്പ് പെരുന്നാളിന് തിരുവനന്തപുരം ഭദ്രസനധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപോലീത്ത മുഖ്യകാർമികത്വം വഹിക്കും.

ഓഗസ്റ്റ് 11 ന് (ഞായർ) രാവിലെ വിശുദ്ധ കുർബാനയ്‌ക്കുശേഷം ഡൽഹി ഭദ്രസനധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രപോലീത്ത പെരുന്നാളിന് കൊടിയേറ്റും. വൈകുന്നേരം നടക്കുന്ന ധ്യാനപ്രസംഗത്തിന് മയൂർവിഹാർ സെന്‍റ് ജെയിംസ് ഓർത്തഡോക്സ്‌ പള്ളി വികാരി ഫാ ജെയ്സൺ ജോസഫ് നേതൃത്വം വഹിക്കും.

12, 13, 14 തീയതികളിൽ നടക്കുന്ന ധ്യാനപ്രസംഗങ്ങൾക്ക് തിരുവനന്തപുരം ഭദ്രാസനാധിപൻ ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപോലീത്ത നേതൃത്വം നൽകും. 14ന് രാത്രി 7.30ന് ഭക്‌തിനിർഭരമായ റാസ നടക്കും. 15 നു രാവിലെ വിശുദ്ധ മൂന്നിമേൽ കുർബാനയും തുടർന്നു ആശിർവാദവും നേർച്ചവിളമ്പും ഉണ്ടായിരിക്കും.

റിപ്പോർട്ട്: ജോജി വഴുവാടി