നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ക്വിസ് മത്സരത്തോടെ
Monday, August 12, 2019 9:34 PM IST
നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്‍റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റേയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 12ന് (തിങ്കൾ) വൈകിട്ട് നീനാ, ബാലികോമൺ കമ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികൾക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങൾക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്.

ഓണാഘോഷങ്ങൾക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്ബി ഗ്രൗണ്ടിൽ 'Annual sports day & Family meet 2019'നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്‌, ഫുട്ബോൾ, ചാക്കിലോട്ടം തുടങ്ങിയ മത്സരങ്ങൾ അരങ്ങേറും.

തുടർന്നു സെപ്റ്റംബർ 14 ന് നീനാ സ്കൗട്ട് ഹാളിൽ കേരളത്തനിമയാർന്ന രീതിയിലുള്ള ഓണാഘോഷങ്ങളും കലാപരിപാടികളും ഓണസദ്യയും നടക്കും.

കമ്മിറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിൻസൺ, ജോസ്‌മി ജെനിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

റിപ്പോർട്ട്: ജയ്സൺ കിഴക്കയിൽ