ഗുരുഗ്രാം തിരുഹൃദയ ഫോറോന പള്ളി തിരുനാൾ ഓഗസ്റ്റ് 18 ന്
Wednesday, August 14, 2019 8:57 PM IST
ന്യൂഡൽഹി: ഗുരുഗ്രാം തിരുഹൃദയ ഫൊറോന പള്ളിയിൽ തിരുഹൃദയത്തിന്‍റേയും പരിശുദ്ധ കന്യാമറിയത്തിന്‍റേയും ഭാരത അപ്പസ്തോലൻ വിശുദ്ധ തോമാശ്ലീഹായുടേയും സംയുക്ത തിരുനാൾ ഓഗസ്റ്റ് 16, 17, 18 തീയതികളിൽ ആഘോഷിക്കുന്നു.

15 നു (വ്യാഴം) രാവിലെ 8.30ന് മാതാവിന്‍റെ സ്വർഗാരോഹണ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന, നൊവേന, സ്വാതന്ത്ര്യദിനാഘോഷം എന്നിവ നടക്കും. 16 നു രാത്രി 7.30ന് തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ജോർജ് തൂങ്കുഴി കാർമികത്വം വഹിക്കും. 17 ന് വൈകുന്നേരം 5.30ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. മാർട്ടിൻ പാലമറ്റം കാർമികത്വം വഹിക്കും. 18 ന് ഉച്ചകഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവയ്ക്ക് ഫാ. ഫിനിൽ ഏഴരത്ത് കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, ചെണ്ടമേളം, സ്നേഹവിരുന്ന് എന്നിവ നടക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്