ഡൽഹി മലയാളി അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
Wednesday, August 14, 2019 9:05 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സ്വാതന്ത്ര ദിനാഘോഷം ഓഗസ്റ്റ് 15ന് (വ്യാഴം) രാവിലെ 9.30-ന് ആർകെ. പുരത്തെ ഡിഎംഎ സാംസ്‌കാരിക സമുച്ചയത്തിൽ നടക്കും.

ഡിഎംഎ വൈസ് പ്രസിഡന്‍റ് സി. കേശവൻകുട്ടി ത്രിവർണ പതാക ഉയർത്തും. വൈസ് പ്രസിഡന്‍റ് വിനോദിനി ഹരിദാസ്, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി കെ. പി. ഹരീന്ദ്രൻ ആചാരി, ട്രഷറർ സി. ബി. മോഹനൻ, ജോയിന്‍റ് ട്രഷറർ കെ. ജെ. ടോണി, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ പി.എൻ. ഷാജി എന്നിവർ ആശംസകൾ നേരും.

കേന്ദ്ര നിർവാഹക സമിതി അംഗങ്ങളും ഏരിയ ഭാരവാഹികളും അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയിൽ ദേശീയ ഗാനാലാപനവും കുട്ടികൾ അവതരിപ്പിക്കുന്ന ദേശ ഭക്തി ഗാനങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും. മധുര വിതരണത്തോടെ പരിപാടികൾ സമാപിക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി