സികെസി രണ്ടാം ഘട്ട കായികമേള ഇന്ന് കോവൻട്രിയിൽ
Saturday, August 17, 2019 3:20 PM IST
ലണ്ടൻ: ഒരു ദശാബ്ദത്തിലേറെയായി കോവൻട്രി മലയാളികളുടെ സാമൂഹിക സാംസ്‌കാരിക രംഗത്തെ ഏകോപന ശക്തിയായി പ്രവർത്തിക്കുന്ന സികെസി യുടെ നടപ്പുവർഷത്തെ രണ്ടാമത്തെ പൊതുപരിപാടിയായ ഏകദിന ഉല്ലാസയാത്രയും വിജയകരമായി പൂർത്തിയാക്കി.

ഓഗസ്റ്റ് മുന്നിന് സ്കാർബ്രൗ കടൽത്തീരത്തേയ്ക്കു നടന്ന ഏകദിന ഉല്ലാസ യാത്രയിൽ നൂറ്റിഅൻപത്തിലധികം അംഗങ്ങൾ പങ്കെടുത്തു. രണ്ടു ബസുകളിലായി രാവിലെ പുറപ്പെട്ട സംഘം കൂട്ടായ്മ പുതുക്കലും കളിയും താമശയുമായി ഒരുകൂട്ടരും പ്രകൃതിയെ തൊട്ടറിഞ്ഞും ചിരിയും ചിന്തയുമായി മറ്റൊരുകൂട്ടരും ഒപ്പം കുട്ടികളും കൂടിചേർന്നപ്പോൾ അക്ഷരത്തിലും അർഥത്തിലും ഓഗസ്റ്റ് മുന്ന് അവർക്ക് ഉത്സവദിനമായി മാറി.

രാജു ജോസഫ് , റോബിൻ സ്കറിയ ,ജേക്കബ് സ്റ്റീഫൻ ,പോൾസൺ മത്തായി എന്നിവർ പ്രധാന സംഘടകരായപ്പോൾ , ജോൺസൻ യോഹന്നാന്‍റെ നേതൃത്വത്തിൽ ഭരണസമതി എല്ലാറ്റിനും മേൽനോട്ടം വഹിച്ചു .

കായികമേളയുടെ രണ്ടാം ഘട്ട കായിക മത്സരങ്ങൾ ഇന്ന് കോവൻട്രി യിൽ നടക്കും .ഫുട് ബോൾ ,ബാസ്കറ്റ് ബോൾ ,വോളി ബോൾ തുടങ്ങിയ മത്സരങ്ങളാണ് നാളെ നടക്കുക എന്ന് സെക്രട്ടറി ബിനോയ് തോമസ് അറിയിച്ചു.

വേദിയുടെ വിലാസം: Moat House Leisure and Neighbourhood Centre
Winston Avenue, Coventry, CV2 1EA