യു​ക്മ കേ​ര​ളാ​പൂ​രം 2019: മ​ത്സ​ര​വ​ള്ളം​ക​ളി​യ്ക്ക് ഒ​രു​ങ്ങി 24 ജ​ല​രാ​ജാ​ക്കന്മാ​ർ
Tuesday, August 20, 2019 11:28 PM IST
ല​ണ്ട​ൻ: ഓ​ഗ​സ്റ്റ് 31ന് ​യോ​ർ​ക്ക്ഷെ​യ​റി​ലെ ഷെ​ഫീ​ൽ​ഡി​ന് സ​മീ​പ​മു​ള്ള മാ​ൻ​വേ​ഴ്സ് ത​ടാ​ക​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന യൂ​റോ​പ്പി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​ക ജ​ല​മാ​മാ​ങ്ക​മാ​യ യു​ക്മ കേ​ര​ളാ പൂ​രം 2019നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള മ​ത്സ​ര​വ​ള്ളം​ക​ളി​യ്ക്കാ​യി 24 ടീ​മു​ക​ൾ ഒ​രു​ങ്ങി. ടീ​മു​ക​ൾ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത് ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​വും ന​ട​ന്ന​തു​പോ​ലെ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ങ്ങ​ളു​ടെ പേ​രി​ലാ​ണ്. ഓ​ഗ​സ്റ്റ് 17 ശ​നി​യാ​ഴ്ട ക​വ​ൻ​ട്രി​യി​ൽ വ​ച്ചു ന​ട​ന്ന ടീം ​ക്യാ​പ്റ്റ·ാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് മ​ത്സ​ര​ക്ര​മ​ങ്ങ​ളും ടീ​മു​ക​ളു​ടെ പേ​രു​ക​ളും ഓ​രോ ഹീ​റ്റ്സു​ക​ളി​ലും മ​ത്സ​രി​ക്കു​ന്ന ടീ​മു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പും ന​ട​ന്ന​ത്.

മ​ത്സ​രി​ക്കു​ന്ന ടീം, ​ക്യാ​പ്റ്റ​ൻ, ടീ​മി​ന്‍റെ കു​ട്ട​നാ​ട​ൻ ഗ്രാ​മ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ ക്ര​മ​ത്തി​ൽ:

1. ജ​വ​ഹ​ർ ബോ​ട്ട് ക്ല​ബ്, ലി​വ​ർ​പൂ​ൾ; തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സി​സ്; താ​യ​ങ്ക​രി

2. എ​ൻ​എം​സി​എ, നോ​ട്ടിം​ഗ​ഹാം ; ലി​ജൊ ജോ​ണ്‍; കി​ട​ങ്ങ​റ

3. സെ​വ​ൻ സ്റ്റാ​ർ​സ് ബോ​ട്ട് ക്ല​ബ്, ക​വ​ൻ​ട്രി; ബാ​ബു ക​ള​പ്പു​ര​യ്ക്ക​ൽ; കാ​യി​പ്രം

4. സ​ഹൃ​ദ​യ ബോ​ട്ട് ക്ല​ബ്, ട​ണ്‍​ബ്രി​ഡ്ജ് വെ​ൽ​സ്; ജോ​ഷി സി​റി​യ​ക്; പാ​യി​പ്പാ​ട്

5. ബി.​സി.​എം.​സി ബ​ർ​മിം​ഗ്ഹാം; ജോ​ളി തോ​മ​സ്; ത​ക​ഴി

6. ജി.​എം.​എ ബോ​ട്ട് ക്ല​ബ്, ഗ്ലോ​സ്റ്റ​ർ; ജി​സോ എ​ബ്രാ​ഹം; കൈ​ന​ക​രി

7. തെ​മ്മാ​ടീ​സ് ബോ​ട്ട് ക്ല​ബ്, വൂ​സ്റ്റ​ർ; നോ​ബി കെ. ​ജോ​സ്; കാ​രി​ച്ചാ​ൽ

8. യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ് ഷെ​ഫീ​ൽ​ഡ്; രാ​ജു ചാ​ക്കോ; ന​ടു​ഭാ​ഗം

9. ഇ​പ്സ്വി​ച്ച് ബോ​ട്ട് ക്ല​ബ്; ഷാ​ജു ക​ട​മ​റ്റം; കു​മ​രം​ങ്ക​രി

10. സ്റ്റോ​ക്ക് ബോ​ട്ട് ക്ല​ബ്, സ്റ്റോ​ക്ക് ഓ​ണ്‍ ട്ര​ന്‍റ്; മ​നേ​ഷ് മോ​ഹ​ന​ൻ; ആ​ല​പ്പാ​ട്

11. ഫ്ര​ണ്ട്സ് യു​ണൈ​റ്റ​ഡ് ബോ​ട്ട് ക്ല​ബ്, ആ​ഷ്ഫോ​ർ​ഡ്; സോ​ജ​ൻ ജോ​സ​ഫ്; പു​ന്ന​മ​ട

12. ഫീ​നി​ക്സ് ബോ​ട്ട് ക്ല​ബ്, നോ​ർ​ത്താം​പ്ട​ണ്‍; റി​ജി​ൻ അ​ല​ക്സ്; മാ​ന്പു​ഴ​ക്ക​രി

13. ട്ര​ഫോ​ർ​ഡ് ബോ​ട്ട് ക്ല​ബ്, മാ​ഞ്ച​സ്റ്റ​ർ; ഡോ​ണി ജോ​ണ്‍; വെ​ള്ളം​കു​ള​ങ്ങ​ര

14. എ​സ്.​എം.​എ ബോ​ട്ട് ക്ല​ബ്, സാ​ൽ​ഫോ​ർ​ഡ്; മാ​ത്യു ചാ​ക്കോ; പു​ളി​ങ്കു​ന്ന്

15. കേ​ര​ളാ ബോ​ട്ട് ക്ല​ബ്, ലെ​സ്റ്റ​ർ; ജോ​ർ​ജ് ക​ള​പ്പു​ര​യ്ക്ക​ൽ; കൊ​ടു​പ്പു​ന്ന

16. റോ​യ​ൽ ട്വ​ന്‍റി ബോ​ട്ട് ക്ല​ബ്, ബ​ർ​മ്മി​ങ്ഹാം; ജോ​മോ​ൻ ജോ​സ​ഫ്; കു​മ​ര​കം

17. കേം​ബ്രി​ഡ്ജ് ബോ​ട്ട് ക്ല​ബ്; ബൈ​ജു തി​ട്ടാ​ല; ആ​ർ​പ്പൂ​ക്ക​ര

18. റാ​ന്നി ബോ​ട്ട് ക്ല​ബ്; സു​ധി​ൻ ഭാ​സ്ക്ക​ർ; നെ​ടു​മു​ടി

19. കേ​ര​ള​വേ​ദി ബോ​ട്ട് ക്ല​ബ്, ബ​ർ​മ്മി​ങ്ഹാം; സോ​ണി പോ​ൾ; കാ​വാ​ലം

20. ശ്രീ​വി​നാ​യ​ക ബോ​ട്ട് ക്ല​ബ്; ജ​ഗ​ദീ​ഷ് നാ​യ​ർ; ക​രു​വാ​റ്റ

21. ബ​ർ​ട്ട​ണ്‍ ബോ​ട്ട് ക്ല​ബ്, ബ​ർ​ട്ട​ണ്‍ ഓ​ണ്‍ ട്ര​ന്‍റ്; അ​നി​ൽ ജോ​സ്; വേ​ന്പ​നാ​ട്

22. വാ​റി​ങ്ട​ണ്‍ ബോ​ട്ട് ക്ല​ബ്, വാ​റിംഗ്ട​ണ്‍; ജോ​ജോ ജോ​സ​ഫ്; ച​ന്പ​ക്കു​ളം

23. വാ​ൽ​മ ബോ​ട്ട്ക്ല​ബ്, വാ​ർ​വി​ക്; ലൂ​യീ​സ് മേ​നാ​ച്ചേ​രി; ആ​നാ​രി

24. വെ​യ്ക്ഫീ​ൽ​ഡ് ബോ​ട്ട് ക്ല​ബ്, വെ​സ്റ്റ് യോ​ർ​ക്ക്ഷെ​യ​ർ; സി​ബി മാ​ത്യു; ആ​യാ​പ​റ​ന്പ്


ക​വ​ൻ​ട്രി കേ​ര​ളാ ക​മ്മ്യൂ​ണി​റ്റി​യു​ടെ ആ​തി​ഥേ​യ​ത്വ​ത്തി​ൽ വി​ൻ​സ്റ്റ​ണ്‍ അ​വ​ന്യു​വി​ലെ ലെ​ഷ​ർ സെ​ന്‍റ​റി​ലാ​ണ് സം​ഘാ​ട​ക​സ​മി​തി​യു​ടേ​യും ടീം ​ക്യാ​പ്റ്റ·ാ​രു​ടേ​യും സം​യു​ക്ത യോ​ഗം സം​ഘ​ടി​പ്പി​ച്ച​ത്.

യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കേ​ര​ളാ പൂ​രം 2019 ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ, എ​ബി സെ​ബാ​സ്റ്റ്യ​ൻ മ​ത്സ​ര​ക്ര​മ​ങ്ങ​ളും പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പു​മെ​ല്ലാം വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ടീം ​ക്യാ​പ്റ്റ·ാ​ർ നി​ർ​ദ്ദേ​ശി​ച്ച വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി. യു​ക്മ ദേ​ശീ​യ ജോ. ​ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ്, ബോ​ട്ട് റേ​സ് ടീം ​മാ​നേ​ജ്മെ​ന്‍റ് ചു​മ​ത​ല​യു​ള്ള ജ​യ​കു​മാ​ർ നാ​യ​ർ, ജേ​ക്ക​ബ് കോ​യി​പ്പ​ള്ളി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​വി​ധ ഹീ​റ്റ്സ് മ​ത്സ​ര​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. ക്യാ​പ്റ്റ·ാ​രു​ടെ യോ​ഗ​ത്തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ലെ​ത്തി​യ ടീ​മു​ക​ളു​ടെ സാ​ര​ഥി​ക​ളാ​യ തോ​മ​സ്കു​ട്ടി ഫ്രാ​ൻ​സി​സ് (ലി​വ​ർ​പൂ​ൾ), ലി​ജോ ജോ​ണ്‍ (നോ​ട്ടി​ങ്ഹാം, ബാ​ബു ക​ള​പ്പു​ര​യ്ക്ക​ൽ (ക​വ​ൻ​ട്രി), ജി​സ്സോ എ​ബ്രാ​ഹം (ഗ്ലോ​സ്റ്റ​ർ) എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ്ര​ഥ​മ​വ​ള്ളം​ക​ളി ജേ​താ​ക്ക​ളാ​യ വൂ​സ്റ്റ​ർ തെ​മ്മാ​ടീ​സ് ക്യാ​പ​റ്റ​ൻ നോ​ബി കെ ​ജോ​സ് ആ​ദ്യ ന​റു​ക്കെ​ടു​ത്തു. തു​ട​ർ​ന്ന് ഓ​രോ ടീ​മു​ക​ളു​ടേ​യും ക്യാ​പ്റ്റ·ാ​രും ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് വി​വി​ധ ഹീ​റ്റ്സു​ക​ളി​ലേ​യ്ക്ക് ന​റു​ക്കെ​ടു​ത്തു. യോ​ഗ​ത്തി​ന് സി.​കെ.​സി പ്ര​സി​ഡ​ന്‍റ് ജോ​ണ്‍​സ​ണ്‍ യോ​ഹ​ന്നാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പ​രി​പാ​ടി​ക​ൾ​ക്ക് ജോ​മോ​ൻ ജോ​സ​ഫ്, ഹ​രി​കു​മാ​ർ ഗോ​പാ​ല​ൻ, അ​ഭി​ലാ​ഷ് തോ​മ​സ്, സി​ബി മാ​ത്യു, സു​മേ​ഷ് നാ​യ​ർ, ബി​നോ​യ് ദേ​വ​സ്യ, സോ​ണി പോ​ൾ, ജോ​ർ​ജ്കു​ട്ടി ക​ള​പ്പു​ര​യ്ക്ക​ൽ, അ​ഭി​ലാ​ഷ് വി​ജ​യാ​ന​ന്ദ​ൻ, മ​നോ​ജ് അ​ഗ​സ്റ്റി​ൻ, സി​റി​യ​ക് ചാ​ക്കോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.