ബാ​ക്ക്സ്റ്റോ​പ്പ് ജ​നാ​ധി​പ​ത്യ വി​രു​ദ്ധം: ബോ​റി​സ് ജോ​ണ്‍​സ​ണ്‍
Wednesday, August 21, 2019 11:52 PM IST
ല​ണ്ട​ൻ: ഐ​റി​ഷ് അ​തി​ർ​ത്തി വി​ഷ​യം ബ്രെ​ക്സി​റ്റ് പി​ൻ​മാ​റ്റ ക​രാ​റി​ൽ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന രീ​തി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും,അ​തി​നാ​ൽ ഈ ​ബാ​ക്ക്സ്റ്റോ​പ്പ് വ്യ​വ​സ്ഥ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍.

വ​ട​ക്ക​ൻ അ​യ​ർ​ല​ൻ​ഡ് സ​മാ​ധാ​ന ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രീ​തി​യി​ലു​മാ​ണ് ഈ ​വ്യ​വ​സ്ഥ​യു​ടെ കി​ട​പ്പെ​ന്നും യൂ​റോ​പ്യ​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട​സ്കി​ന് അ​യ​ച്ച ക​ത്തി​ൽ ജോ​ണ്‍​സ​ണ്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.

എ​ന്നാ​ൽ, ഐ​റി​ഷ് ബാ​ക്ക്സ്റ്റോ​പ്പ് വ്യ​വ​സ്ഥ​യെ എ​തി​ർ​ക്കു​ന്ന​വ​ർ ക​ർ​ക്ക​ശ​മാ​യ അ​തി​ർ​ത്തി പു​ന​സ്ഥാ​പി​ക്കാ​ൻ മാ​ത്രം ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണെ​ന്നും, പ​ക​രം മ​റ്റൊ​രു നി​ർ​ദേ​ശം മു​ന്നോ​ട്ടു വ​യ്ക്കാ​ൻ ഇ​വ​രു​ടെ പ​ക്ക​ൽ ഇ​ല്ലെ​ന്നു​മാ​ണ് ഡോ​ണ​ൾ​ഡ് ട​സ്ക് ഇ​തി​നോ​ടു പ്ര​തി​ക​രി​ച്ച​ത്. അ​വ​ര​ത് അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ലും അ​തുത​ന്നെ​യാ​ണ് വ​സ്തു​ത എ​ന്നും ട​സ്ക്.

അ​യ​ർ​ല​ൻ​ഡി​ന്‍റെ അ​തി​ർ​ത്തി​യി​ൽ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ന്ന വ്യ​വ​സ്ഥ​യാ​ണ് ബാ​ക്ക്സ്റ്റോ​പ്പ്. എ​ന്നാ​ൽ, ഇ​തൊ​ഴി​വാ​ക്കി ഇ​ത​ര രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള​തു പോ​ലെ അ​തി​ർ​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് ബോ​റി​സും ഹാ​ർ​ഡ് ബ്രെ​ക്സി​റ്റ് വാ​ദി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ