ജർമൻ സന്പദ് വ്യവസ്ഥ മാന്ദ്യത്തിലല്ലെന്ന് ധനകാര്യ മന്ത്രാലയം
Saturday, August 24, 2019 9:30 PM IST
ബർലിൻ: ജർമൻ സന്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന റിപ്പോർട്ടുകൾ ധനകാര്യ മന്ത്രാലയം തള്ളി. തുടരെ രണ്ട് പാദങ്ങളിൽ സന്പദ് വ്യവസ്ഥയിൽ ചുരുക്കം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാന്ദ്യ സൂചനകൾ പ്രകടമായത്. രണ്ടാം പാദത്തിൽ 0.1 ശതമാനമാണ് ചുരുക്കം എന്നു വ്യക്തമാക്കിയെങ്കിലും അതെല്ലാം വെറു താൽക്കാലികം മാത്രമായിരുന്നുവെന്നും എന്നാൽ അത് മറികടന്നതായും മന്ത്രായലം വെളിപ്പെടുത്തുന്നു.

തുടരെ രണ്ടു പാദങ്ങളിൽ സന്പദ് വ്യവസ്ഥ ചുരുങ്ങിയാൽ രാജ്യം സാന്പത്തിക മാന്ദ്യത്തിലായെന്നു പറയാം എന്നാണ് സാങ്കേതിക വിശദീകരണം. എന്നാൽ, ഇതു സാങ്കേതികം മാത്രമാണെന്നും ജർമനി മാന്ദ്യത്തിലല്ലെന്നുമാണ് മന്ത്രാലയം ആവർത്തിക്കുന്നത്. ഇത് വളർച്ചയും വളർച്ചയ്ക്കുള്ള നയങ്ങളും ഉറപ്പാക്കേണ്ട സമയമാണെന്നും വക്താക്കൾ വ്യക്തമാക്കി.

കയറ്റുമതിയിലുണ്ടായ കൂപ്പുകുത്തലാണ് ജർമനി മാന്ദ്യത്തിലേയ്ക്കു വഴുതിവീണത്.ഇക്കാര്യം രാജ്യത്തെ സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.എന്നാൽ സന്പദ്വ്യവസ്ഥയെ സാങ്കേതിക മാന്ദ്യത്തിന്‍റെ വക്കിൽ നിർത്തിക്കൊണ്ട് വർഷത്തിന്‍റെ രണ്ടാം പാദത്തിൽ തുടരാൻ കഴിയുമെന്നും സെൻട്രൽ ബാങ്ക് അറിയിച്ചിരുന്നു.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ജൂണ്‍ മുതലുള്ള ആദ്യത്തെ മൂന്നു മാസത്തിനുള്ളിൽ ജിഡിപിയിൽ 0.1 ശതമാനം ഇടിവിന് കാരണമായത്. സെപ്റ്റംബർ.
മുതൽ മൊത്തത്തിലുള്ള സാന്പത്തിക പ്രകടനം ഒരിക്കൽ കൂടി വൈകിയേക്കാമെന്നും ബാങ്ക് പ്രവചിച്ചിരുന്നു. വ്യവസായ മേഖലയുടെ തളർച്ചയാണ് മാന്ദ്യത്തിന് കേന്ദ്രബിന്ദു. ഇതാവട്ടെ റേറ്റിംഗ് അനലിസ്റ്റുകൾ പുനരവലോകനം ചെയ്തിരുന്നു.

ആഗോള സന്പദ് വ്യവസ്ഥയുടെ വർദ്ധിച്ചുവരുന്ന ദുർബലാവസ്ഥ കണക്കിലെടുക്കുന്പോൾ, ഒന്നോ അതിലധികമോ അപകടസാധ്യതകൾ അതായത് മാന്ദ്യത്തിലെ തിരിച്ചറിയുന്നത് സന്പദ് വ്യവസ്ഥയെ തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുമെന്നും ബാങ്കിന്‍റെ വിശകലന വിദഗ്ധർ വെളിപ്പെടുത്തിയിരുന്നു.

സാന്പത്തിക പ്രകടനത്തിലെ ഇടിവ്, അത് ഹ്രസ്വകാലമാണെന്ന് തെളിഞ്ഞതായി ചാൻസലർ ആംഗല മെർക്കൽ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഭാവിയിൽ ഉണ്ടാകുന്ന ഏത് സാന്പത്തിക പ്രതിസന്ധിയെയും നേരിടാൻ ജർമനിക്ക് കെൽപ്പുണ്ടെന്ന് ധനമന്ത്രി ഒലാഫ് ഷോൾസ് പറഞ്ഞു. പക്ഷെ ഇത് രാജ്യത്തിന് 50 ബില്യണ്‍ ഡോളർ (45.7 ബില്യണ്‍ യൂറോ) വരെ അധിക ചെലവ് ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ജർമനിയുടെ മാന്ദ്യം 19 അംഗ കറൻസി ബ്ലോക്കിലെ സർക്കാരുകളെയും വായ്പാ നിരക്കിനെയും പ്രതിഫലിപ്പിച്ചതായി ഇസിബിയും റിപ്പോർട്ട് ചെയ്തിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ