പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു
Wednesday, August 28, 2019 12:59 AM IST
ബംഗളൂരു: ക്രൈസ്റ്റ് സ്കൂളിന്‍റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു. ജലവും പ്രകൃതിയെയും സംരക്ഷിക്കുക, സമാധാനം വ്യാപിപ്പിക്കുക എന്നീ ആശയങ്ങളുമായി നടത്തിയ റാലിയിൽ മുൻമന്ത്രിയും ബിടിഎം ലേഔട്ട് എംഎൽയുമായ രാമലിംഗറെഡ്ഡി മുഖ്യാതിഥിയായിരുന്നു. ബിബിഎംപി കോർപറേറ്റർ മഞ്ജുനാഥ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി ചാൻ‌സലർ റവ. ഡോ. ജോർജ് എടയാടിയിൽ സിഎംഐ, ക്രിസ്തുവിദ്യാലയ പ്രിൻസിപ്പൽ ഫാ. ആന്‍റണി പയ്യമ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.