ഇ​റ്റ​ലി​യി​ൽ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​മാ​യു​ള്ള സ​ഖ്യ​ത്തി​ന് ഫൈ​വ് സ്റ്റാ​ർ അം​ഗ​ങ്ങ​ളു​ടെ അം​ഗീ​കാ​രം
Wednesday, September 4, 2019 11:48 PM IST
റോം: ​ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​മാ​യി ചേ​ർ​ന്ന് ഇ​റ്റ​ലി​യി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​ന് ഫൈ​വ് സ്റ്റാ​ർ മൂ​വ്മെ​ന്‍റ് അം​ഗ​ങ്ങ​ൾ ഭൂ​രി​പ​ക്ഷ അം​ഗീ​കാ​രം ന​ൽ​കി. ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ഒ​ഴി​വാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് വി​രു​ദ്ധ ചേ​രി​ക​ളി​ലു​ള്ള പാ​ർ​ട്ടി​ക​ൾ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്ന​ത്.

നേ​താ​ക്ക​ൾ ത​മ്മി​ൽ ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​മ​റി​ഞ്ഞ ശേ​ഷം മു​ന്നോ​ട്ടു പോ​യാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടാ​ണ് ഫൈ​വ് സ്റ്റാ​ർ മൂ​വ്മെ​ന്‍റ് സ്വീ​ക​രി​ച്ച​ത്. ഇ​ത​നു​സ​രി​ച്ചു ന​ട​ത്തി​യ ഓ​ണ്‍​ലൈ​ൻ വോ​ട്ടെ​ടു​പ്പി​ൽ 80 ശ​ത​മാ​നം പേ​രും തീ​രു​മാ​ന​ത്തെ പി​ന്തു​ണ​യ്ക്കു​ക​യാ​ണു ചെ​യ്ത​തെ​ന്ന് പാ​ർ​ട്ടി നേ​താ​വ് ലൂ​യി​ജി ഡി ​മ​യോ അ​റി​യി​ച്ചു.

ഇ​രു​പ​തി​ന പ​രി​പാ​ടി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും ചേ​ർ​ന്ന് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​ന്ന​ത്. ഉ​ട​ൻ ത​ന്നെ പ്ര​സി​ഡ​ന്‍റ് സെ​ർ​ജി​യോ മാ​റ്റ​റെ​ല്ല​യ്ക്ക് മ​ന്ത്രി​മാ​രു​ടെ പ​ട്ടി​ക സ​മ​ർ​പ്പി​ക്കു​മെ​ന്നും ഡി ​മ​യോ.

ഇ​തോ​ടെ ഇ​റ്റ​ലി​യി​ലെ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്ക് ത​ൽ​കാ​ലം പ​രി​ഹാ​ര​മാ​യി​രി​ക്കു​ക​യാ​ണ്. ഒ​രു പാ​ർ​ട്ടി​യു​ടെ​യും പി​ന്തു​ണ​യി​ല്ലാ​ത്ത നി​യ​മ​കാ​ര്യ പ്രൊ​ഫ​സ​ർ അ​ന്േ‍​റാ​ണി​യോ കോ​ണ്‍​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തു​ട​രു​ക​യും ചെ​യ്യും.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ