ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ സം​യു​ക്ത തി​രു​നാ​ൾ ഭ​ക​തി​നി​ർ​ഭ​ര​മാ​യി
Wednesday, September 4, 2019 11:50 PM IST
ഡ​ബ്ലി​ൻ: ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ഒ​ൻ​പ​ത് കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളും സം​യു​ക്ത​മാ​യി സ​ഭ​യി​ലെ വി​ശു​ദ്ധ​രു​ടെ തി​രു​നാ​ളും ഏ​യ്ഞ്ച​ൽ​സ് മീ​റ്റും ഇ​ഞ്ചി​ക്കോ​ർ മേ​രി ഇ​മാ​ക്കു​ലേ​റ്റ് ദേ​വാ​ല​യ​ത്തി​ൽ​വ​ച്ച് ആ​ഘോ​ഷി​ച്ചു.

സെ​പ്റ്റം​ബ​ർ 1 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2ന് ​ന​ട​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​യ്ക്ക് റ​വ. ഡോ. ​ജോ​സ​ഫ് വെ​ള്ള​നാ​ൽ മു​ഖ്യ​കാ​ർ​മ്മി​ക​നാ​യി​രു​ന്നു. ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത്, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. വി​വി​ധ കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ൽ​നി​ന്ന് ഈ​വ​ർ​ഷം ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​രി​ച്ച നൂ​റോ​ളം കു​ട്ടി​ക​ൾ ഏ​യ്ഞ്ച​ൽ​സ് മീ​റ്റി​ൽ സം​ബ​ന്ധി​ച്ചു. കു​ട്ടി​ക​ളെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി ആ​ദ​രി​ച്ചു.

വി​ശു​ദ്ധ​രു​ടെ തി​രു​സ്വ​രൂ​പ​വും വ​ഹി​ച്ചു​കൊ​ണ്ട് പ്ര​ദി​ക്ഷ​ണം ന​ട​ന്നു. തു​ട​ർ​ന്ന് സ്നേ​ഹ​വി​രു​ന്നും നേ​ർ​ച്ച വി​ത​ര​ണ​വും ന​ട​ന്നു.

തി​രു​നാ​ളി​നു ഒ​രു​ക്ക​മാ​യി ഓ​ഗ​സ്റ്റ് 31 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6.30നു ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക​ക്കും ല​ദീ​ഞ്ഞി​നും ശേ​ഷം ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത് തി​രു​നാ​ളി​നു കൊ​ടി​യേ​റ്റി. തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് റ​വ. ഡോ. ​ക്ല​മ്ന്‍റ് പാ​ട​ത്തി​പ​റ​ന്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സോ​ണ​ൽ ക​മ്മ​റ്റി​യും ഇ​ഞ്ചി​ക്കോ​ർ ഇ​ട​വ​ക ക​മ്മ​റ്റി​യും നേ​തൃ​ത്വം ന​ൽ​കി.

റിപ്പോർട്ട് : ജെയ്സൺ ജോസഫ്