ന​രേ​ന്ദ്ര മോ​ദി റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Wednesday, September 4, 2019 11:53 PM IST
വ്ലാ​ഡി​വോ​സ്റ്റോ​ക്ക് (റ​ഷ്യ): ഈ​സ്റ്റേ​ണ്‍ ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​ന്‍റെ (ഇ​ഡി​എ​ഫ്) ഭാ​ഗ​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ബു​ധ​നാ​ഴ്ച റ​ഷ്യ​യി​ലെ​ത്തി. റ​ഷ്യ​യി​ലെ വ്ലാ​ഡി​വോ​സ്റ്റോ​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ മോ​ദി​യ്ക്ക് ഗാ​ർ​ഡ് ഓ​ഫ് ഓ​ണ​ർ ല​ഭി​ച്ചു. ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​ഡി​എ​ഫി​ൽ പ​ങ്കെ​ടു​ക്കും.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി 2015 മു​ത​ൽ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​ഡി​എ​ഫി​നെ​ക്ക​റി​ച്ചു​ള്ള ഇ​രു​പ​താ​മ​ത് ഇ​ന്ത്യ, റ​ഷ്യ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള പ്ര​ത്യേ​ക​വും സ​വി​ശേ​ഷ​വു​മാ​യ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം വി​പു​ലീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​സി​ഡ​ന്‍റ് പു​ടി​ന്‍റെ വ്യ​ക്തി​പ​ര​മാ​യ ശ്ര​മ​ങ്ങ​ളെ പ്ര​ശം​സി​ച്ച റ​ഷ്യ, ഇ​ന്ത്യ​യു​ടെ അ​വി​ഭാ​ജ്യ സു​ഹൃ​ത്തും വി​ശ്വ​സ്ത പ​ങ്കാ​ളി​യു​മാ​ണെ​ന്ന് പ്ര​സം​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി മോ​ദി പ​റ​ഞ്ഞു.

ജ​മ്മു ക​ശ്മീ​രി​ലെ ഇ​ന്ത്യ​യു​ടെ നീ​ക്ക​ത്തെ റ​ഷ്യ പി​ന്തു​ണ​ച്ച​താ​യും പ​ദ​വി​യി​ലെ മാ​റ്റ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ച​ട്ട​ക്കൂ​ടി​നു​ള്ളി​ലാ​ണെ​ന്നും പു​ടി​ൻ പ​റ​ഞ്ഞു. റ​ഷ്യ​ൻ ഫാ​ർ ഈ​സ്റ്റ് മേ​ഖ​ല സ​ന്ദ​ർ​ശി​യ്ക്കു​ന്ന ആ​ദ്യ​ത്തെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​ണ് മോ​ദി. റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ർ പു​ടി​നു​മാ​യി മോ​ദി പ്ര​ത്യേ​ക​വും സ​വി​ശേ​ഷ​വു​മാ​യ ’ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം’ വ​ർ​ദ്ധി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ ച​ർ​ച്ച ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ