കാൻബറ സെന്‍റ് അൽഫോൻസ ഇടവകയിൽ തിരുനാളും ഇടവക ദിനവും
Saturday, September 7, 2019 6:29 PM IST
കാൻബറ:സെന്‍റ് അൽഫോൻസ ഇടവകയിൽ പരിശുദ്ധ കന്യാമറിയത്തിന്‍റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും തിരുനാളും ഇടവക ദിനാഘോഷവും ഒക്ടോബർ നാല്, അഞ്ച്, ആറ് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും.

ഒക്ടോബർ 4 ന് (വെള്ളി) വൈകുന്നേരം 5ന് കൊടിയേറ്റ്, വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ. ആന്‍റോ ചിരിയംകണ്ടത്തിൽ കാർമികത്വം വഹിക്കും. 5 ന് (ശനി) രാവിലെ എട്ടിനു വിശുദ്ധ കുർബാനയെ തുടർന്നു വിവിധ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 5 ന് വിവിധ ഫാമിലി യൂണിറ്റുകളും സംഘടനകളും അവതരിപ്പിക്കുന്ന കലാപരിപാടികൾ അരങ്ങേറും. തിരുനാൾ ദിനമായ 6 ന് (ഞായർ) വൈകുന്നേരം 4ന് ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. സെബാസ്റ്റ്യൻ മണ്ധപത്തിൽ കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ നടക്കും.

തിരുനാളിന്‍റെ വിജയത്തിനായി ബെന്നി കണ്ണംപുഴ കൺവീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നതായി വികാരി ഫാ. ഏബ്രഹാം നാടുകുന്നേൽ, കൈക്കാരന്മാരായ ജോബി ജോർജ്, ജോജോ കണ്ണമംഗലം, ജിബിൻ തേക്കാനത്ത് എന്നിവർ അറിയിച്ചു.