ഡബ്ല്യുഎംസി ഡൽഹി പ്രൊവിൻസ് വാർഷിക യോഗവും ഓണാഘോഷവും നടത്തി
Monday, September 9, 2019 11:41 PM IST
ന്യൂഡൽഹി: വേൾഡ് മലയാളി കൗണ്‍സിൽ, ഡൽഹി പ്രൊവിൻസ് വാർഷിക യോഗവും ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ലോധി റോഡിലുള്ള ഇന്ത്യ ഇന്‍റർനാഷണൽ സെന്‍ററിൽ നടന്ന വാർഷിക യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ എ.ടി സൈനുദിൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഓംചേരി എൻ.എൻ. പിള്ള, പ്രസിഡന്‍റ് ഡൊമിനിക് ജോസഫ്, ജനറൽ സെക്രട്ടറി ഗീത രമേശ്, സെക്രട്ടറി സജി തോമസ്, ട്രഷറർ കെ.കെ. ജോർജ്, വൈസ് പ്രസിഡന്‍റ് ജയകുമാർ നായർ, മുതിർന്ന മാധ്യമ പ്രവർത്തകരായ ജോർജ് കള്ളിവയലിൽ, എൻ. അശോകൻ, ബാബു പണിക്കർ, ജോണ്‍ ഫിലിപ്പോസ്, രഘുനാഥ്, മാനുവൽ മെഴുകനാൽ എന്നിവർ പ്രസംഗിച്ചു.

പ്രൊവിൻസിന്‍റെ പുതിയ ഭാരവാഹികളായി പ്രഫ. ഓംചേരി എൻ.എൻ. പിള്ള (രക്ഷാധികാരി), എ.ടി. സൈനുദിൻ (ചെയർമാൻ), ഡൊമിനിക് ജോസഫ് (പ്രസിഡന്‍റ്), സജി തോമസ് (ജനറൽ സെക്രട്ടറി), കെ.കെ. ജോർജ് (ട്രഷറർ, ചാർട്ടേർഡ് അക്കൗണ്ട ന്‍റ്), കെ. രഘുനാഥ്, ജയകുമാർ നായർ, ഗീത രമേശ് (വൈസ് ചെയർമാൻമാർ), മാനുവൽ മെഴുകനാൽ, കെ.ജെ. റ്റോണി (വൈസ് പ്രസിഡന്‍റുമാർ), രാധാകൃഷ്ണൻ (സെക്രട്ടറി), തോമസ് കുട്ടി (ജോയിന്‍റ് ട്രഷറർ). എന്നിവരെ തെരഞ്ഞെടുത്തു.

ഓണാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സ് ഹോൾഡർ ഡിറ്റോ ജോയി ബീറ്റ്ബോക്സിംഗ് നടത്തി.