ഇറ്റലിയിൽ വൻ തീപിടുത്തം
Thursday, September 12, 2019 9:01 PM IST
റോം: ഇറ്റലിയിലെ വ്യവസായ നഗരമായ ബാറ്റിപാലിയ(സലെർനൊ) യിൽ ഇന്നു പുലർച്ചെ ടയർ വെയ്സ്റ്റ് കന്പനിയിൽ ഉണ്ടായ വൻതീപിടുത്തത്തിൽ കന്പനി പൂർണമായും കത്തി നശിച്ചു. ഇതേ തുടർന്നു ഒരുകിലോ മീറ്റർ ചുറ്റളവിൽ ഉള്ള സ്കൂളുകൾക്ക് അധികൃതർ അവധി പ്രഖ്യാപിച്ചു.

ആറുമണിക്കൂർ കഴിഞ്ഞിട്ടും അഗ്നിശമന സേനക്ക് തീ പൂർണമായും അണക്കാൻ സാധിച്ചിട്ടില്ല.തുടരെ തുടരെ ഉണ്ടാകുന്ന തീപിടുത്തം ഇവിടുത്തെ ജനങ്ങളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതു ഈ നാടിന് നാണക്കേട് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു ജനങ്ങൾ രോഷം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള അപകടങ്ങൾ വീണ്ടും ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതൽ മേലധികാരികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുകയാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ