കു​ടി​യേ​റ്റ​ത്തി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടി​ക​ൾ വേ​ണം: മാ​ക്രോ​ണ്‍
Thursday, September 19, 2019 11:12 PM IST
പാ​രീ​സ്: കു​ടി​യേ​റ്റ വി​ഷ​യ​ത്തി​ൽ ഫ്രാ​ൻ​സ് കൂ​ടു​ത​ൽ ക​ടു​ത്ത ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍. വോ​ട്ട​ർ​മാ​ർ തീ​വ്ര വ​ല​തു​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളോ​ട് കൂ​ടു​ത​ൽ അ​ടു​ക്കു​ന്ന​തു ത​ട​യാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം.

കു​ടി​യേ​റ്റ വി​ഷ​യ​ത്തി​നു പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും വ​ല​തു​പ​ക്ഷ ഭീ​ഷ​ണി കൂ​ടു​ത​ൽ വ​ള​ർ​ന്നു വ​രു​മെ​ന്നും മാ​ക്രോ​ണ്‍ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. മാ​നു​ഷി​ക മു​ഖം സ്വ​യം പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടു മാ​ത്രം പി​ടി​ച്ചു നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ഫ്രാ​ൻ​സി​ലെ അ​ഭ​യാ​ർ​ഥി നി​യ​മ​ങ്ങ​ൾ മ​നു​ഷ്യ​ക്ക​ട​ത്തു​കാ​ർ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​ണ്ട്. സം​വി​ധാ​ന​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നും പ​ഴു​തു​ക​ൾ ഉ​പ​യോ​ഗി​ച്ച് മു​ത​ലെ​ടു​ക്കാ​നും ഇ​വി​ടെ ആ​ളു​ക​ളു​ണ്ടെ​ന്നും മാ​ക്രോ​ണി​ന്‍റെ മു​ന്ന​റി​യി​പ്പ്. പാ​ർ​ട്ടി മ​ന്ത്രി​മാ​രു​ടെ​യും എം​പി​മാ​രു​ടെ​യും മ​റ്റു പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ക്രോ​ണ്‍.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ