ബ്രി​ട്ട​നി​ൽ ജോ​ലി ല​ഭി​യ്ക്കാ​ൻ ഒ​ഇ​ടി മ​തി
Thursday, September 19, 2019 11:34 PM IST
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​രി​ന്‍റെ ആ​ഭ്യ​ന്ത​ര വ​കു​പ്പ് കു​ടി​യേ​റ്റ ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി അ​നു​സ​രി​ച്ച് ഇ​നി ഒ​ക്കു​പ്പേ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് ടെ​സ്റ്റും (ഒ​ഇ​ടി) ട​യ​ർ 2 വി​സ അ​പേ​ക്ഷ​ക​ൾ​ക്ക് പ​രി​ഗ​ണി​ക്കും.

ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഈ ​നി​യ​മം നി​ല​വി​ൽ വ​രും. പ്രൊ​ഫ​ഷ​ണ​ൽ ര​ജി​സ്ട്രേ​ഷ​നും വി​സ​യ്ക്കും ഒ​ഇ​ടി ത​ന്നെ ഉ​പ​യോ​ഗി​ക്കാം. യു​കെ ര​ജി​സ്ട്രേ​ഷ​നും വി​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഫ​ല​ത്തി​ൽ ഒ​റ്റ ടെ​സ്റ്റ് എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം. യു​കെ ന​ഴ്സി​യം​ഗ് ആ​ന്‍റ് മി​ഡ്വൈ​ഫ​റി കൗ​ണ്‍​സി​ലും ജ​ന​റ​ൽ മെ​ഡി​ക്ക​ൽ കൗ​ണ്‍​സി​ലും അം​ഗീ​ക​രി​ച്ചാ​ണ് ഒ​ഇ​ടി മേ​ലി​ൽ ഭാ​ഷാ പ​രി​ജ്ഞാ​ന യോ​ഗ്യ​ത​യാ​ക്കി​യ​ത്.

ഇ​തു​പ്ര​കാ​രം ട​യ​ർ 2 ജ​ന​റ​ൽ വി​സ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന ഡോ​ക്ട​ർ​മാ​ർ, ന​ഴ്സു​മാ​ർ, ഡെ​ന്‍റി​സ്റ്റു​ക​ൾ, മി​ഡ് വൈ​ഫു​മാ​ർ എ​ന്നി​വ​ർ​ക്ക് പ്ര​ത്യേ​കം ഭാ​ഷാ പ​രി​ശോ​ധ​ന ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഒ​ഇ​ടി റി​സ​ൽ​റ്റ് ത​ന്നെ​യാ​യി​രി​ക്കും ഇ​വ​രു​ടെ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​നു മാ​ന​ദ​ണ്ഡ​മാ​യി ക​ണ​ക്കാ​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ