സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ ഓ​ണാ​ഘോ​ഷം കെ​സി​എ വ​ർ​ണോ​ജ്ജ്വ​ല​മാ​ക്കി
Friday, September 20, 2019 11:23 PM IST
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ മ​ല​യാ​ളി​ക​ളു​ടെ ഏ​ക ചാ​രി​റ്റി ര​ജി​സ്ട്രേ​ഡ് അ​സോ​സി​യേ​ഷ​നാ​യ കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണം പെ​ന്നോ​ണം 2019 മ​ല​യാ​ളി​ക​ൾ ആ​വേ​ശ​പൂ​ർ​വം നെ​ഞ്ചി​ലേ​റ്റി. 700 ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്ത ഓ​ണാ​ഘോ​ഷം, കേ​ര​ളീ​യ സം​സ്കാ​രം വി​ളി​ച്ചോ​തു​ന്ന നൃ​ത്ത വി​സ്മ​യ​ങ്ങ​ളും, വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​പ്പം ജ​ന​ബാ​ഹു​ല്യം കൊണ്ടും ​അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ ഓ​ണം വ​ർ​ണോ​ജ്ജ്വ​ല​മാ​യി.

മ​ന​സി​ൽ നി​റ​യെ ആ​ഹ്ലാ​ദ​വും എ​ന്നും ഓ​ർ​ത്തു​വ​യ്ക്കാ​നു​ള്ള അ​സു​ല​ഭ നി​മി​ഷ​ങ്ങ​ളും സ​മ്മാ​നി​ച്ച ഓ​ണാ​ഘോ​ഷം രാ​വി​ലെ 10ന് ​മി​നി ബാ​ബു​വി​ന്േ‍​റ​യും ജോ​ബ് ക​റു​ക​പ​റ​ന്പി​ലി​ന്േ‍​റ​യും ഷൈ​ജു ജേ​ക്ക​ബി​ന്േ‍​റ​യും നേ​തൃ​ത്വ​ത്തി​ൽ പൂ​ക്ക​ള​മി​ട്ട് ആ​രം​ഭി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന പെ​തു​സ​മ്മേ​ള​നം നി​ല​വി​ള​ക്കു കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജൂ മാ​ത്യൂ​സ് ആ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ച​ന്ദ്രി​ക ഗൗ​രി​യ​മ്മ​യു​ടെ അ​ഭാ​വ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജൂ മാ​ത്യൂ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി സോ​ക്ര​ട്ടീ​സ് സ്വാ​ഗ​തം പ​റ​യു​ക​യും മാ​താ​പി​താ​ക്ക​ളു​ടെ പ്ര​തി​നി​ധി​യാ​യി​യെ​ത്തി​യ റി​ട്ട: ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ വ​ർ​ഗീ​സ് പു​തു​ശേ​രി അ​വ​ർ​ക​ൾ ആ​ശം​സ​ക​ൾ അ​റി​യി​ക്കു​ക​യും ചെ​യ്തു. ജോ. ​ട്ര​ഷ​റ​ർ സോ​ഫി നൈ​ജോ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ട്ര​ഷ​റ​ർ ജ്യോ​തി​സ് ജോ​സ​ഫ്, അ​ക്കാ​ദ​മി കോ-​ഓ​ഡി​നേ​റ്റ​ർ ബി​ജു മാ​ത്യൂ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പൊ​തു സ​മ്മേ​ള​ന​ത്തി​നു ശേ​ഷം സ്പോ​ർ​ട്സ് ക​ണ്‍​വീ​ന​ർ അ​നി​ൽ പു​തു​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും, പു​രു​ഷ·ാ​രു​ടെ​യും ആ​വേ​ശോ​ജ്ജ്വ​ല​മാ​യ വ​ടം വ​ലി ഓ​ണാ​ഘോ​ഷ​ത്തി​ന് ഇ​ര​ട്ടി മ​ധു​ര​മേ​കി.

ഫു​ഡ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യ ജോ​സ് വ​ർ​ഗ്ഗീ​സി​ന്‍റെ​യും സാ​ബു അ​ബ്ര​ഹ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ചി​ന്നാ​സ് കേ​റ്റ​റിം​ഗ് ഓ​രു​ക്കി​യ ഓ​ണ​സ​ദ്യ വി​ഭ​വ സ​മൃ​ദ്ധി കൊ​ണ്ടും, രു​ചി വൈ​ഭ​വം കൊ​ണ്ടും തി​രു​വോ​ണ​ത്തി​ന്‍റെ പൂ​ർ​ണ സം​തൃ​പ്തി ഏ​വ​ർ​ക്കും കൈ​വ​ന്നു. തു​ട​ർ​ന്ന് പ്രോ​ഗ്രാം കോ-​ഓ​ഡി​നേ​റ്റ​ർ​മാ​യ ബി​നോ​യ് ചാ​ക്കോ​യു​ടെ​യും റി​ന്േ‍​റാ റോ​ക്കി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ക്ലാ​സി​ക്ക​ൽ ഫ്യൂ​ഷ​ൻ നൃ​ത്ത വി​രു​ന്നി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ മ​ഹാ​ബ​ലി​യെ വ​ര​വേ​റ്റ​തോ​ടു കൂ​ടി ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു.

ദ​ർ​ശി​ക രാ​ജ​ശേ​ഖ​ര​ത്തി​ന്‍റെ​യും ക​ലാ​ഭ​വ​ൻ നൈ​സി​ന്‍റെ​യും ശി​ക്ഷ​ണ​ത്തി​ൽ കെ​സി​എ അ​ക്ക​ദ​മി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​ര​ണ മി​ക​വു​കൊ​ണ്ടും വ്യ​ത്യ​സ്ത​ത​കൊ​ണ്ടും ക​ലാ​മൂ​ല്യം​കൊ​ണ്ടും ആ​സ്വാ​ദ​ക ഹൃ​ദ​യ​ങ്ങ​ളെ കി​ഴ​ട​ക്കി. സ​ജി ജോ​സ​ഫ് ച​ക്കാ​ല​യി​ൽ മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ടു പി​ആ​ർ​ഒ സു​ദീ​പ് അ​ബ്രാ​ഹം, എ​ക്സി​ക്കു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ ജോ​സ് ആ​ന്‍റ​ണി, സ​ജി മ​ത്താ​യി, റെ​ജി ജോ​ർ​ജ്ജ്, രാ​ജീ​വ് വാ​വ എ​ന്നി​വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു. കേ​ര​ളാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന്‍റെ ക്രി​സ്തു​മ​സ്-​ന്യൂ ഇ​യ​ർ ആ​ഘോ​ഷം ജ​നു​വ​രി 4ന്
​ന​ട​ക്കും.