കേരള സമാജം കായികമേള സംഘടിപ്പിച്ചു
Saturday, September 28, 2019 3:20 PM IST
ബംഗളൂരു: കേരള സമാജം ഈസ്റ്റ് സോണ്‍ ഓണാഘോഷത്തിന്‍റെ ഭാഗമായി കായികമേള സംഘടിപ്പിച്ചു. കമ്മനഹള്ളി കാച്ചറക്കനഹള്ളി ശ്രീരാമ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന കായിക മേള കേരള സമാജം ജനറല്‍സെക്രട്ടറി റജികുമാര്‍ ഉത്ഘാടനം ചെയ്തു.

കേരളസമാജം ഈസ്റ്റ് സോണ്‍ വൈസ് ചെയര്‍മാന്‍ വിനു ജി അധ്യക്ഷത വഹിച്ചു . കണ്‍വീനര്‍ സജി പുലിക്കോട്ടില്‍, പി.കെ. ഷാജു, പി.കെ. രഘു, നീല്‍ രാജ്, വനിതാ വിഭാഗം ചെയര്‍പേഴ്സൺ ഗിരിജ, ടി.ടി. രഘു, സോമരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

കുട്ടികള്‍ക്കും വനിതകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കായിക മത്സരങ്ങള്‍, ഓട്ടമത്സരം, ഷോട്ട് പുട്ട് , കസേരകളി എന്നിവയും വടംവലി മത്സരവും നടന്നു.