യുക്മ സാംസ്കാരിക വേദി "ചിത്രരചനാ മത്സരം' യുക്മ കലാമേളകള്‍ക്കൊപ്പം
Wednesday, October 9, 2019 7:17 PM IST
ലണ്ടൻ: യുക്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജണൽ കലാമേളകൾക്കൊപ്പം നടക്കും. യുകെയിലെ മലയാളികൾക്കുവേണ്ടി സംഘടിപ്പിക്കുന്ന ഈ മത്സരത്തിലേക്ക് യു‌കെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം.

സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ. യുക്മാ കലാ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികള്‍ തന്നെയാണ് ചിത്ര രചനാ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും നിശ്ചയിച്ചിട്ടുള്ളത്. രണ്ടു ഘട്ടങ്ങളിലായാണ് മത്സരങ്ങൾ. ഒന്നാം ഘട്ട മത്സരം അതാത് റീജണുകളിൽ നടത്തപ്പെടുന്ന യുക്മ കലാമേളയോടനുബന്ധിച്ചായിരിക്കും നടത്തപ്പെടുക. റീജണൽ മത്സരത്തില്‍ ഓരോ കാറ്റഗറിയില്‍ നിന്നും മൂന്നു പേര്‍ വീതം ഫൈനല്‍ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.
ഫൈനല്‍ നവംബർ 2 ന് മാഞ്ചസ്റ്ററില്‍ നാഷണല്‍ കലാമേളയോടനുബന്ധിച്ചു നടക്കും.

മത്സരങ്ങള്‍ക്കുള്ള വിഷയം മത്സര ഹാളില്‍ വച്ച് തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരക്കാനുള്ള പേപ്പര്‍ സംഘാടകര്‍ നല്‍കും. എന്നാല്‍ രചനക്കാവശ്യമായ മറ്റ് വസ്തുക്കള്‍ മത്സരാര്‍ത്ഥികള്‍ സ്വന്തമായി കൊണ്ടുവരേണ്ടതാണ്. ചിത്രം വരക്കുന്നതിന് ഏത് മാധ്യമവും മത്സരാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂര്‍ ആയിരിക്കും രചനക്കുള്ള സമയം. മത്സരാര്‍ത്ഥികള്‍ രാവിലെ 9.15 ന് മത്സര ഹാളില്‍ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കും. മത്സരത്തിനുള്ള തീം മത്സരം നടക്കുന്ന ഹാളിൽ നൽകുന്നതാണ്.

ഒക്ടോബര്‍ 12ന് നോര്‍ത്ത് വെസ്റ്റ് റീജൺ മത്സരങ്ങള്‍ ബോള്‍ട്ടനിലും സൗത്ത് ഈസ്റ്റ് റീജൺ മത്സരങ്ങള്‍ റെഡിങ്ങിലും വച്ചു നടക്കും.

ഒക്ടോബര്‍ 26ന് ഈസ്റ്റ് ആംഗ്ലിയ റീജൺ മത്സരങ്ങള്‍ ബാസില്‍ഡനിലും
ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ് ലാന്‍റ്സ് റീജൺ മത്സരങ്ങള്‍ ബെര്‍മിംഗ്ഹാമിലും യോര്‍ക്ക് ഷയര്‍ ആൻഡ് ഹാംബര്‍ റീജൺ മത്സരങ്ങള്‍ ഹള്ളിലും സൗത്ത് വെസ്റ്റ് റീജൺ കലാമേള ബാന്‍ബറിയിലും സ്കോട്ട്ലൻഡ് റീജൺ മത്സരങ്ങൾ ഗ്ലാസ്ഗോയിലും നടക്കും. റീജണൽ ചിത്രരചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ സമ്മാനങ്ങൾ നൽകും

വിവരങ്ങൾക്ക് : സി.എ. ജോസഫ് (സൗത്ത് വെസ്റ്റ് റീജൺ) 07846747602, തങ്കച്ചൻ അബ്രാഹം (നോർത്ത് വെസ്റ്റ് റീജൺ)07883022378

സൗത്ത് ഈസ്റ്റ് റീജിയൺ കലാമേള നടക്കുന്ന വേദിയുടെ വിലാസം :

ദി ആബി സ്കൂൾ, കെൻഡ്രിക് റോഡ്, റെഡിംഗ്

വേദിയുടെ വിലാസം : ഔവർ ലേഡി ഓഫ് ലൂർദ് പാരീഷ് ഹാൾ, 275 പ്ളോഡർ ലെയിൻ,
ഫാൺവർത്, ബോൾട്ടൺ, BL4 0BR.

വിവരങ്ങൾക്ക് :
Arts Coordinator - Giji Victor - 07450465452, Vice Chairman - Joy Augusthy - 07979188391
General Convenors: Thomas Maratukulam - 07828126981
Jaison George - 07841613973