ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബൈബിള്‍ കലോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
Friday, October 11, 2019 12:13 PM IST
ലിവര്‍പൂള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മൂന്നാമതു ദേശീയ ബൈബിള്‍ കലോത്സവം നവംബര്‍ പതിനാറിന് ലിവര്‍പൂളിലെ ഡിലാ സല്ലേ അക്കാദമിയില്‍ നടക്കും . രൂപത ബൈബിള്‍ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന കലോത്സവത്തിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് ലിവര്‍പൂളിലെ സീറോ മലബാര്‍ സമൂഹമാണ.

ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നതായി രൂപത വികാരി ജനറാള്‍ കൂടിയായ ലിവര്‍പൂള്‍ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് പള്ളി വികാരി ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ് അറിയിച്ചു. രാവിലെ എട്ടു മുപ്പതുമുതല്‍ ഹാളില്‍ പ്രഭാത ഭക്ഷണം ലഭ്യമായി തുടങ്ങും. യുകെയുടെ വിവിധ റീജിയനുകളില്‍ നടന്ന മത്സരങ്ങളില്‍ വിജയികളായി എത്തുന്നവര്‍ മാറ്റുരക്കുന്ന നാഷണല്‍ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കുവാന്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്കും, കാണികള്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളും തടസം കൂടാതെ ക്രമീകരിക്കാനുള്ള തയാറെടുപ്പിലാണ് സംഘടക സമിതി.

രാവിലെ ഒമ്പതിനു ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കലോത്സവം ഉത്ഘാടനം ചെയ്യും . കലോത്സവത്തിന് എത്തുന്നവര്‍ക്ക് വിവിധ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിന് വിവിധ കമ്മറ്റികളുടെ ചുമതല വഹിക്കുന്ന താഴെ പേര് പറയുന്ന ആളുകളെ ബന്ധപ്പെടാവുന്നതാണ് .

Venue Facilities

Romils Mathew 07919988064,
Tom Thomas 07577 249750

Transport & Parking
Joys Kallumkal 07342 969520
Antony Madukkakuzhy 07960 200409

Food
Paul Mangalasseril 07828 286574
Manuval CP 07533 574226

Accommodation
George Joseph 07843 426103
Joe Velamkunnel 07737 009780

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍