ടി.എൻ. പ്രതാപൻ എംപി വത്തിക്കാനിൽ
Friday, October 11, 2019 10:27 PM IST
വത്തിക്കാൻ സിറ്റി: കേരള സഭയുടെ വിശ്വാസാ ഘോഷത്തിന് സാക്ഷ്യം വഹിക്കാൻ തൃശൂർ എംപി വത്തിക്കാനിലെത്തി. ഒക്ടേടോബർ 13 ന് (ഞായർ) രാവിലെ 10 നാണ് വാഴ്ത്തെപെട്ട മറിയം ത്രേസ്യ ഉൾപ്പെടെ അഞ്ചുപേരെ ഫ്രാൻസിസ് മാർപാപ്പാ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്.

ഇന്ത്യൻ എക്സസിക്യൂസി വിന് വേണ്ടി ഡോ.ജോസ് വട്ടക്കേട്ടായിൽ, ജോസഫ് സൈമൺ ഉപ്പൂട്ടിൽ, എ.സി സ്റ്റീഫൻ ഉഴവൂർ , ഹോളി ഫാമിലി സഭയുടെ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന സമർപ്പിതർ തുടങ്ങിയവർ ടി.എൻ പ്രതാപനെ വിമാനത്താവളത്തിൽ സ്വീകരിച്ചു.

കർദിനാൾ ജോൺ ഹെൻറി ന്യൂമാൻ, ജൂസപ്പിനെ വന്നിനി, ദൂ ല്‌ ചെ ലോപ്പസ് പൊന്തെസ് , മർഗരിത്ത് ബേസ് എന്നിവരാണ് മറ്റുള്ളവർ.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ