കോ​ട്ട​യം ക്ല​ബി​ന് അ​യ​ർ​ല​ൻ​ഡി​ൽ തു​ട​ക്ക​മാ​യി
Tuesday, October 15, 2019 11:23 PM IST
ഡ​ബ്ലി​ൻ : അ​യ​ർ​ല​ൻ​ഡി​ന്‍റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ കു​ടി​യേ​റി​യി​രി​ക്കു​ന്ന കോ​ട്ട​യം നി​വാ​സി​ക​ളെ ഒ​രു കു​ട​ക്കീ​ഴി​ൽ ആ​ക്കി ഏ​കോ​പി​പ്പി​ക്കു​ക, അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​രു കൈ​ത്താ​ങ്ങ് ആ​കു​ക എ​ന്ന ചി​ര​കാ​ല സ്വ​പ്നം സാ​ക്ഷാ​ത്ക്ക​രി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ ഒ​രു കൂ​ട്ടം യു​വാ​ക്ക​ൾ ചേ​ർ​ന്നു സെ​പ്റ്റം​ബ​ർ നാ​ലി​ന് ബ്ലാ​ഞ്ച​ഡ്സ്ടൗ​ണ്‍ കാ​ൾ​ട്ട​ണ്‍ ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന ആ​ദ്യ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്തു.

വ​ള​ർ​ച്ച​യു​ടെ ആ​ദ്യ​പ​ടി ആ​യി കോ​ട്ട​യ​കാ​രാ​യ ജ​ന​ങ്ങ​ളെ ക​ണ്ടു​പി​ടി​ക്കു​വാ​നാ​യി ഒ​രു വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പും നി​ല​വി​ൽ വ​ന്നു. ഈ ​ഗ്രൂ​പ്പ് ന​ല്ലൊ​രു ക്ല​ബാ​യി വ​ള​ർ​ത്തു​ന്ന​തി​ന് അ​തി​ന്‍റെ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ന്, ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​നം, ഭാ​ര​വാ​ഹി​ക​ൾ, അം​ഗ​ത്വം എ​ന്നി​വ തീ​രു​മാ​നി​ക്കു​ന്ന​തി​ന് വേ​ണ്ടി ഒ​ക്ടോ​ബ​ർ ആ​റി​ന് ബ്ലാ​ഞ്ച​ഡ്സ്ടൗ​ണ്‍ സെ​ന്‍റ് ബ്രി​ജി​ഡ്സ് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 21 അം​ഗ​ങ്ങ​ളു​ള്ള ക്ല​ബ്ബി​ന്‍റെ പ്ര​ഥ​മ ക​മ്മി​റ്റി നി​ല​വി​ൽ വ​രി​ക​യും അ​തി​ൽ നി​ന്നും 10 അം​ഗ​ങ്ങ​ളെ ഭാ​ര​വാ​ഹി​ക​ളാ​യി ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ് സി​റി​യ​ക്(​പ്ര​സി​ഡ​ന്‍റ്), ദി​ബു മാ​ത്യു(​വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), ടോ​ണി ജോ​സ​ഫ് (ട്ര​ഷ​റ​ർ), ബി​നോ​യ് ഫി​ലി​പ്പ്(​പി​ആ​ർ​ഒ),ആ​ൻ​ഡ്രൂ​സ് ജോ​ജോ, ചാ​ക്കോ​ച്ചി പാ​ന്പാ​ടി, അ​ബി തോ​മ​സ്, ഷെ​റി​ൻ മാ​ത്യൂ, പി​ന്‍റൂ ജേ​ക്ക​ബ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

കോ​ട്ട​യം ക്ല​ബ്ബി​ന്‍റെ ഉ​ദ്ഘാ​ട​ന​വും, പ്ര​ഥ​മ അം​ഗ​ത്വ വി​ത​ര​ണ​വും കോ​ട്ട​യ​കാ​രു​ടെ അ​ഭി​മാ​നം വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ൽ ഏ​റ്റ​വും ഭം​ഗി​യാ​യി പു​തു​വ​ത്സ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് 2020 ജ​നു​വ​രി 25 ശ​നി​യാ​ഴ്ച ന​ട​ത്തു​വാ​നും തീ​രു​മാ​നി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

ജോ​സ് സി​റി​യ​ക് : 0872859136
അ​ല​ക്സ് ജേ​ക്ക​ബ് : 0871237342
ബി​നോ​യ് ഫി​ലി​പ്പ് : 0876716564


റി​പ്പോ​ർ​ട്ട് : ബി​നോ​യ് ഫി​ലി​പ്പ്