ഭൂ​തേ​ശ്വ​രം ശി​വ​മ​ന്ദി​ര​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്‍റെ​യും വ​ർ​ക്ക​ല ശാ​ര​ദാ​ദേ​വി​യു​ടെ​യും ഛായ​ചി​ത്ര പ്ര​തി​ഷ്ഠ
Thursday, October 17, 2019 10:01 PM IST
ന്യൂ​ഡ​ൽ​ഹി: എ​സ്എ​ൻ​ഡി​പി യോ​ഗം ന്യൂ​ഡ​ൽ​ഹി ശാ​ഖ 3934ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ മ​ന്ത്ര​ര​ച​നാ ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി ന്യൂ ​ര​ഞ്ജി​ത്ത് ന​ഗ​റി​ലെ ഭൂ​തേ​ശ്വ​രം ശി​വ​മ​ന്ദി​ര​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ​യും ശാ​ര​ദാ​ദേ​വി​യു​ടെ​യും ഛായ​ചി​ത്ര പ്ര​തി​ഷ്ഠ ന​ട​ത്തും.

ഛായ​ചി​ത്ര പ്ര​തി​ഷ്ഠ​യു​ടെ ഭാ​ഗ​മാ​യു​ള്ള ഇ​രി​പ്പി​ട പീ​ഠ​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ​ഘ​ട്ട ധ​ന​സ​മാ​ഹ​ര​ണ തു​ക ശ്രേ​യാ ര​ജ്ഞി​ത്ത് കൈ​മാ​റി. 2022ൽ ​ശാ​ഖ​യു​ടെ ഇ​രു​പ​ത്താ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചു ഛായ​ചി​ത്രം, വി​ഗ്ര​ഹ​പ്ര​തി​ഷ്ഠ​യാ​യി പു​നഃ​പ്ര​തി​ഷ്ഠ ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ക​ല്ല​റ മ​നോ​ജ്