ഗ്ലോ​സ്റ്റ​ർ ഒ​രു​ങ്ങി, ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണ​ൽ ക​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 19ന്
Friday, October 18, 2019 10:50 PM IST
ബ്രി​സ്റ്റോ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സി​റോ മ​ല​ബാ​ർ ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണി​ന്‍റെ ബൈ​ബി​ൾ ക​ലോ​ത്സ​വം ഗ്ലോ​സ്റ്റ​റി​ലെ ദ് ​ക്രി​പ്റ്റ് സ്കൂ​ൾ ഹാ​ളി​ൽ ഒ​ക്ടോ​ബ​ർ 19 ശ​നി​യാ​ഴ്ച ന​ട​ക്ക​പ്പെ​ടും. പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന 9 സ്റ്റേ​ജു​ക​ളി​ലാ​യി 21 ഇ​നം മ​ത്സ​ര​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ള്ള​വ​രെ​യാ​ണ് ന​വം​ബ​ർ 16ന് ​ലി​വ​ർ​പൂ​ളി​ൽ ന​ട​ക്കു​ന്ന എ​പ്പാ​ർ​ക്കി​യ​ൽ ക​ലോ​ത്സ​വ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

തി​രു​വ​ച​ന​ങ്ങ​ൾ ക​ലാ​രൂ​പ​ങ്ങ​ളി​ലൂ​ടെ ഏ​വ​രു​ടെ​യും മ​ന​സി​ന്‍റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന മ​നോ​ഹ​ര നി​മി​ഷ​ങ്ങ​ളാ​ണ് ബൈ​ബി​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ. ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജ​ണി​ന്‍റെ കീ​ഴി​ലു​ള്ള 8 മി​ഷ​നി​ൽ നി​ന്നു​ള്ള പ്ര​തി​ഭാ​ശാ​ലി​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന വേ​ദി​യാ​ണി​ത്. മ​ത്സ​ര​ങ്ങ​ളു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും മ​റ്റു വി​വ​ര​ങ്ങ​ളും www.smegbible kalolsavam.com ൽ ​ല​ഭ്യ​മാ​ണ്.

ക്രി​പ്റ്റ് സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ധാ​രാ​ളം വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും മി​ത​മാ​യ നി​ര​ക്കി​ൽ പ്ര​ഭാ​ത ഭ​ക്ഷ​ണം മു​ത​ൽ അ​ത്താ​ഴം വ​രെ ഭ​ക്ഷ​ണ​വും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ദൈ​വ വ​ച​ന​ത്തെ ഉ​ൾ​ക്കൊ​ള്ളു​വാ​നും സ്വാ​യ​ത്ത​മാ​ക്കു​വാ​നും അ​ത് പു​തു ത​ല​മു​റ​യി​ലേ​ക്ക് പ​ക​രു​വാ​നു​മു​ള്ള ഒ​ര​വ​സ​ര​മാ​യി ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തെ​ക്ക​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് റീ​ജ​ണ​ൽ ബൈ​ബി​ൾ ക​ലോ​ത്സ​വം ഒ​രു വി​ജ​യ​മാ​ക്ക​ണ​മെ​ന്ന് ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​പോ​ൾ വെ​ട്ടി​ക്കാ​ട്ട് സി​എ​സ്ടി​യും റീ​ജി​യ​ണി​ലെ മ​റ്റു വൈ​ദീ​ക​രും റീ​ജ​ണ​ൽ ട്ര​സ്റ്റി​മാ​രാ​യ ഫി​ലി​പ്പ് ക​ണ്ടോ​ത്തും റോ​യി സെ​ബാ​സ്റ്റ്യ​നും എ​ല്ലാ​വ​രോ​ടും ആ​ഹ്വാ​നം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :

ഫി​ലി​പ്പ് ക​ണ്ടോ​ത്ത് റീ​ജ​ന​ൽ ട്ര​സ്റ്റി : 07703063836
റോ​യി സെ​ബാ​സ്റ്റ്യ​ൻ ക​ലോ​ത്സ​വം കോ​ർ​ഡി​നേ​റ്റ​ർ : 07862701046
ഡോ. ​ജോ​സി മാ​ത്യു (കാ​ർ​ഡി​ഫ്) ക​ലോ​ത്സ​വം വൈ​സ് കോ​ർ​ഡി​നേ​റ്റ​ർ
ഷാ​ജി ജോ​സ​ഫ് (ഗ്ലോ​സ്റ്റ​ർ) ക​ലോ​ത്സ​വം വൈ​സ് കോ​ർ​ഡി​നേ​റ്റ​ർ

Venus Address :

The CRYPT SCHOOL HALL
PODS MEAD
GLOUCESTER
GL2 5AE

റി​പ്പോ​ർ​ട്ട്: ഫി​ലി​പ്പ് ജോ​സ​ഫ്