ദിൽഷാദ് ഗാ൪ഡൻ സെന്‍റ് സ്റ്റഫീൻസ് ഓർത്തഡോക്സ് പള്ളിയിൽ കൺവൻഷൻ ഒക്ടോബർ 24, 25, 26, 27 തീയതികളിൽ
Monday, October 21, 2019 9:40 PM IST
നൃൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്‍റ് സ്ററീഫൻസ് ഒാർത്തഡോക്സ് പള്ളിയിലെ ഈ വര്‍ഷത്തെ ബൈബിള്‍ കൺവൻഷൻ ഒക്ടോബര്‍ 24, 25, 26, 27 (വ്യാഴം, വെള്ളി, ശനി, ‍ഞായർ) തീയതികളിൽ നടക്കും. ഞാലിയാകുഴി മാർ ബസേലിയോസ് ദയറയിൽ ഫാ. സഖറിയ നൈനാന്‍ കൺവൻഷന് നേതൃത്വം നല്‍കും.

വ്യാഴം വൈകുന്നേരം 6.15 ന് സന്ധൃാ നമസ്കാരം തുടർന്നു ഗാന ശുശ്രൂഷ, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന, ആശിർവാദം എന്നിവ നടക്കും.

വെള്ളി വൈകുന്നേരം 6.15 ന് സന്ധ്യ നമസ്കാരം തുടർന്നു ഗാന ശുശ്രൂഷ, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന (കുടുംബ ഭദ്രതയ്ക്ക്) , ആശിർവാദം എന്നിവ നടക്കും.

ശനി വൈകുന്നേരം 6 ന് സന്ധ്യ നമസ്കാരം തുടർന്നു ഗാന ശുശ്രൂഷ, വചന ശുശ്രൂഷ, സമർപ്പണ പ്രാർഥന (രോഗികൾക്ക്) , ആശിർവാദം എന്നിവ നടക്കും.

ഞായർ രാവിലെ 7 ന് പ്രഭാത നമസ്കാരം, തുടർന്നു വിശുദ്ധ കുർബാന, ആശിർവാദം എന്നിവ നടക്കും.

റിപ്പോർട്ട്: ഷിബി പോൾ