ഡിഎംഎ കേന്ദ്ര സമിതിക്ക് പുതിയ നേതൃത്വം
Tuesday, October 22, 2019 7:54 PM IST
ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര സമിതിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കെ. രഘുനാഥ് (പ്രസിഡന്‍റ്), കെ.വി.മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ (വൈസ് പ്രസിഡന്‍റുമാർ), സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി), കെ.ജെ. ടോണി (അഡീഷണൽ ജനറൽ സെക്രട്ടറി), മാത്യു ജോസ് (ട്രഷറർ), പി.എൻ. ഷാജി (ജോയിന്‍റ് ട്രഷറർ), സി.ബി. മോഹനൻ (ഇന്‍റേണൽ ഓഡിറ്റർ), കെ. രാജേന്ദ്രൻ (ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ) എന്നിവരെയും നിർവാഹക സമിതി അംഗങ്ങളായി 9 പേരെയും സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ട നിർവാഹക സമിതിയിലേക്ക് 3 പേരെയും തെരഞ്ഞെടുത്തു.

ആർ.കെ.പുരത്തെ ഡിഎംഎ സാംസ്ക്കാരിക സമുച്ചയത്തിൽ ഒക്ടോബർ 20 ന് പ്രസിഡന്‍റ് സി.എ. നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ കൗൺസിൽ അംഗങ്ങളുടെ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.അഡ്വക്കേറ്റ് കെ. വി. ഗോപി വരണാധികാരി ആയിരുന്നു.

റിപ്പോർട്ട്:പി.എൻ. ഷാജി