യുക്മ സാംസ്കാരിക സമിതി ചിത്രരചനാ മത്സരം 5 റീജണുകളിൽ 25 ന്
Wednesday, October 23, 2019 6:33 PM IST
ലണ്ടൻ: യുക്മ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ചിത്രരചനാ മത്സരം റീജണൽ കലാമേളകൾക്കൊപ്പം നടക്കും. മത്സരത്തിൽ യുകെയിൽ താമസിക്കുന്ന ഏത് മലയാളിക്കും സംഘടനാ വ്യത്യാസമില്ലാതെ മത്സരിക്കാം. സബ് ജൂണിയർ, ജൂണിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ. യുക്മ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള പ്രായപരിധികൾ തന്നെയാണ് ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും നിശ്ചയിച്ചിട്ടുള്ളത്.

രണ്ടു ഘട്ടങ്ങളായാണ് മത്സരങ്ങൾ ഒന്നാം ഘട്ട മത്സരം അതാത് റീജണൽ കലാമേളകളോടൊപ്പമാവും നടത്തപ്പെടുക. റീജണൽ മത്സരത്തിൽ ഓരോ കാറ്റഗറിയിൽ നിന്നും മൂന്നു പേർ വീതം ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതാണ്. ഫൈനൽ മത്സരം നവംബർ രണ്ടിന് യുക്മ നാഷണൽ കലാമേളയോടൊപ്പം മാഞ്ചസ്റ്ററിൽ നടക്കും. മത്സരങ്ങൾക്കുള്ള വിഷയം മത്സര വേദിയിൽ തരുന്നതും ആ വിഷയത്തിൽ മാത്രം രചന നടത്തേണ്ടതുമാണ്. ചിത്രം വരയ്ക്കാനുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും. രചനക്കാവശ്യമായ മറ്റ് വസ്തുക്കൾ മത്സരാർത്ഥികൾ കരുതേണ്ടതാണ്. ചിത്ര രചനക്ക് ഏത് മാധ്യമവും മത്സരാർഥികൾക്ക് ഉപയോഗിക്കാം.

ചിത്ര രചനക്കുള്ള സമയപരിധി ഒരു മണിക്കൂർ ആയിരിക്കും. മത്സരാർഥികൾ രാവിലെ 9.15 ന് മത്സര ഹാളിൽ എത്തേണ്ടതാണ്. 9.30 ന് മത്സരം ആരംഭിക്കും. മത്സരത്തിനുള്ള തീം മത്സര വേദിയിൽ നൽകും.

ഒക്ടോബർ 26 ന് (ശനി) ഈസ്റ്റ് ആംഗ്ളിയ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്സ്, സൗത്ത് വെസ്റ്റ്, യോർക്ക്ഷെയർ ആൻഡ് ഹംബർ, നോർത്ത് ഈസ്റ്റ് റീജണുകളിൽ നടത്തപ്പെടുന്ന കലാമേളകളോടനുബന്ധിച്ച് ചിത്ര രചനാ മത്സരങ്ങൾ നടത്തുവാനുള്ള ഒരുക്കങ്ങൾ സംഘാടകർ ഇതിനോടകം നടത്തിയിട്ടുണ്ട്.

ഒക്ടോബർ 12 ന് (ശനി) സൗത്ത് ഈസ്റ്റ്, നോർത്ത് വെസ്റ്റ് കലാമേളകളോടനുബന്ധിച്ച് വളരെ വിജയകരമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിൽ പങ്കെടുക്കുവാൻ മറ്റു റീജണുകളിലും മത്സരാർഥികൾ ആവേശപൂർവം കാത്തിരിക്കുകയാണ്. റീജണൽ ചിത്ര രചനാ മത്സര വിജയികൾക്കും നാഷണൽ വിജയികൾക്കും നാഷണൽ കലാമേള വേദിയിൽ വച്ചായിരിക്കും സമ്മാനങ്ങൾ നൽകുന്നത്.

യുക്മ സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ചിത്ര രചനാ മത്സരങ്ങളിൽ ചിത്ര രചനാഭിമുഖ്യമുള്ള എല്ലാവരും സജീവമായി പങ്കെടുത്തും മറ്റുള്ളവരെ പ്രേരിപ്പിച്ചും ഈ ഉദ്യമം വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് മനോജ്കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, സാംസ്കാരിക വേദി വൈസ് ചെയർമാൻ ജോയി ആഗസ്തി, രക്ഷാധികാരി സി.എ.ജോസഫ്, നാഷണൽ കോ-ഓർഡിനേറ്റർ കുര്യൻ ജോർജ് എന്നിവർ അഭ്യർഥിച്ചു.

വിവരങ്ങൾക്കും രജിസ്ട്രേഷനും : തോമസ് മാറാട്ടുകുളം (ഈസ്റ്റ് ആംഗ്ളിയ റീജൺ) 07828126981, സെബാസ്റ്റ്യൻ മുത്തുപാറക്കുന്നേൽ (ഈസ്റ്റ് ആന്റ് വെസ്റ്റ് മിഡ്ലാൻഡ്‌സ് റീജൺ)
07828739276, ജിജി വിക്ടർ (സൗ ത്ത് വെസ്റ്റ് റീജൺ) 07450465452, സാബു പോൾ മാടശേരി (യോർക്ക്ഷയർ ആൻഡ് ഹംബർ റീജൺ) 07951232915, ഷിബു മാത്യു ((നോർത്ത് ഈസ്റ്റ് ) 07891101854.

ഈസ്റ്റ് ആംഗ്ലിയ കലാമേളയുടെ വിലാസം : Sweyne Park School, Rayleigh, Essex. SS6 9BZ.

ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ് ലാൻഡ്സ് കലാമേളയുടെ വിലാസം : St.Edmund Campion Catholic School, Sutton Road, Erdington, Birmingham. B23 5XA.

സൗത്ത് വെസ്റ്റ് റീജണൽ കലാമേളയുടെ വിലാസം : The Bicester School, Queens Avenue,
Bicester, OX26 2NS.

യോർക്ക്ഷയർ ആൻഡ് ഹംബർ റീജണൽ കലാമേളയുടെ വിലാസം : Wyke Sixth Form College, Bricknell Avenue, Hull. HU5 4NT.

നോർത്ത് ഈസ്റ്റ് റീജണൽ കലാമേളയുടെ വിലാസം: English martyrs church hall, English Martyrs 176 Stamfordham Road, Newcastle upon Tyne, NE5 3JR.

വിവരങ്ങൾക്ക് : ജിജി വിക്ടർ (ആർട്സ് കോ - ഓർഡിനേറ്റർ) 07450465452,
സി.എ.ജോസഫ് (രക്ഷാധികാരി) 07846747602,ജോയി ആഗസ്തി (വൈസ് ചെയർമാൻ ) 07979188391, തോമസ് മാറാട്ടുകുളം 07828126981, ജയ്സൺ ജോർജ് 07841613973.