സ്വിറ്റ്സർലൻഡുകാർ ഏറ്റവും സന്പന്നർ
Wednesday, October 23, 2019 9:50 PM IST
ബേണ്‍: ലോകത്തെ ശരാശരി സന്പത്ത് കണക്കാക്കുന്പോൾ ഏറ്റവും സന്പത്തുള്ളത് സ്വിറ്റ്സർലൻഡുകാർക്കെന്ന് പഠന റിപ്പോർട്ട്. ഒരു സ്വിസ് റെസിഡന്‍റിന്‍റെ ശരാശരി സന്പത്ത് 506,363 യൂറോയാണ്. കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് ഇത് 15.961 യൂറോ വർധിക്കുകയും ചെയ്തു.

രണ്ടാം സ്ഥാനത്തുള്ള യുഎസുമായുള്ള വ്യത്യാസം വർധിപ്പിക്കാനും സ്വിറ്റ്സർലൻഡിനു സാധിച്ചു. യുഎസ്, ജപ്പാൻ, നെതർലൻഡ്സ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളാണ് സന്പത്തിന്‍റെ വളർച്ചയിൽ സ്വിറ്റ്സർലൻഡിനു പിന്നിലുള്ളത്.

ക്രെഡിറ്റ് സ്യൂസ് വാർഷിക ആഗോള സന്പത്ത് റിപ്പോർട്ടിലാണ് ഈ കണക്കുകൾ. 2000 മുതലാണ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. അന്നു മുതൽ ഇതു വരെ സ്വിറ്റ്സർലൻഡ് തന്നെയാണ് സന്പത്തിൽ ഒന്നാം സ്ഥാനത്തു തുടരുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ