ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല പ്ര​ദ​ക്ഷി​ണ​ത്തി​ന് സ​മാ​പ​നം
Monday, October 28, 2019 8:40 PM IST
നൃൂഡല്‍ഹി: ആ​ർ​കെ പു​രം സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ​ത്തി​ൽ ജ​പ​മാ​ല​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പ്ര​ദ​ക്ഷി​ണ​ത്തി​ൽ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. രാ​വി​ലെ 7.30ന് ​വി. കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ആ​ർ​കെ പു​രം സെ​ക്ട​ർ ര​ണ്ടി​ലു​ള്ള സെ​ന്‍റ് തോ​മ​സ് പ്ലെ ​സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ നി​ന്നും തു​ട​ങ്ങി​യ പ്ര​ദ​ക്ഷി​ണം മൊ​ഹ​മ്മ​ദ്പൂ​ർ വ​ഴി ചു​റ്റി തി​രി​ച്ചു പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ ഗ്രോ​ട്ട​യി​ൽ സ​മാ​പി​ച്ചു. വി​കാ​രി റ​വ. ഫാ. ​മ​രി​യ സൂ​സൈ, ഫാ. ​ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്