ഫ്ര​ണ്ട്സ് ഷട്‌ലേര്‍സ് ഹ​രി​ന​ഗ​ർ ക്ല​ബ് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ്
Wednesday, October 30, 2019 10:17 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​ന​ഗ​ർ ഫ്ര​ണ്ട്സ് ഷട്‌ലേര്‍സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാ​മ​ത് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റ് ഒ​ക്ടോ​ബ​ർ 27 ഞാ​യ​റാ​ഴ്ച ന​ട​ത്ത​പ്പെ​ട്ടു. പു​രു​ഷ ഡ​ബി​ൽ​സി​ൽ ര​ൻ​ജി​ത് കു​മാ​ർ- അ​ഖി​ലേ​ഷ് ജ​യ്സ​ണ്‍ സ​ഖ്യം ജേ​താ​ക്ക​ളാ​യി. റോ​ഷ​ൻ കു​ര്യ​ൻ-​അ​ഖി​ൽ​ദാ​സ് പി.​കെ. സ​ഖ്യം ര​ണ്ടാം​സ്ഥാ​ന​വും അ​ഭി​ഷേ​ക് എം. ​അ​ഭി​ഷേ​ക് ആ​ർ സ​ഖ്യം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

പു​രു​ഷന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ഡ​ബി​ൾ​സ് മ​ത്സ​ര​ത്തി​ൽ സ​ജീ​വ് ഫി​ലി​പ്പ്- അ​നി​ൽ എം ​സ​ഖ്യം ഒ​ന്നാം​സ്ഥാ​നും പ്രി​ൻ​സ് ജോ​സ​ഫ്- ഉ​മ്മ​ൻ കെ. ​സ​ഖ്യം ര​ണ്ടാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
പു​രു​ഷ സിം​ഗി​ൾ​സി​ൽ ഷി​ബു സേ​വ്യ​ർ ഒ​ന്നാം​സ്ഥാ​ന​വും പ്രി​ൻ​സ് ജോ​സ​ഫ് ര​ണ്ടാം​സ്ഥാ​ന​വും നേ​ടി. അ​ഖി​ൽ ദാ​സ് പി.​കെ. ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​രം. സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ് ച​വ​റ പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റോ കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്