ബഥേലിൽ സോജിയച്ചൻ നയിക്കുന്ന രണ്ടാം ശനിയാഴ്ച കൺവൻഷൻ 9 ന്
Saturday, November 2, 2019 3:59 PM IST
ബെർമിംഗ്ഹാം: പരിശുദ്ധാത്മ കൃപയാൽ ദൈവവചനങ്ങൾ മാംസം ധരിച്ച് അദ്ഭുതരോഗശാന്തിയിലൂടെയും ജീവിത നവീകരണത്തിലൂടെയും അനേകരെ യേശുവിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷൻ നവംബർ 9 ന് ബെർമിംഗ്ഹാം ബഥേൽ കൺവൻഷൻ സെന്‍ററിൽ നടക്കും.

രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവൻഷൻ വൈകുന്നേരം 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കുന്ന കൺവൻഷൻ സെഹിയോൻ യുകെ ഡയറക്ടർ ഫാ.സോജി ഓലിക്കൽ നയിക്കും. ഫാ.ഷൈജു നടുവത്താനിയിൽ, ഫാ. ടോം മുളഞ്ഞനാനി വിസി , ഫാ. രാജൻ ഫൗസ്തോ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും.ഗ്രേറ്റ് ബ്രിട്ടൻ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ കൺവൻഷനിൽ പങ്കെടുക്കും.

കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് രണ്ടാംശനിയാഴ്ച കൺവൻഷന്‍റെ പ്രധാന സവിശേഷതയാണ്.

കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് മലയാളത്തിലും ഇംഗ്ലീഷിലും മറ്റു ഭാഷകളിലും കുമ്പസാരിക്കുന്നതിനും സ്പിരിച്വൽ ഷെയറിംഗിനുമുള്ള സൗകര്യം ലഭ്യമാണ്.

വിവിധ പ്രായക്കാരായ ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവൻഷൻ സെന്‍ററിൽ ലഭ്യമാണ്.

വിലാസം: ബഥേൽ കൺവൻഷൻ സെന്‍റർ, കെൽവിൻ വേ, വെസ്റ്റ് ബ്രോംവിച്ച്, ബർമിംഗ്ഹാം .( Near J1 of the M5) B70 7JW.

വിവരങ്ങൾക്ക്: ജോൺസൻ ‭44 7506 810177‬, അനീഷ് 07760254700, ബിജുമോൻ മാത്യു ‭07515 368239‬.

റിപ്പോർട്ട്: ബാബു ജോസഫ്